Advertisment

ജീവിതം മടുത്തു, രാത്രി കിടക്കുമ്പോൾ രാവിലെ ഉണരരുതെന്നാണ് പ്രാർത്ഥന, കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ- നടി മീന ഗണേഷ്

author-image
മൂവി ഡസ്ക്
New Update
d76772a3-83e9-4ddf-a6de-30b1ae00b9ab.jpg

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ സിനിമാ ഓർമകളിൽ ഇടം പിടിച്ച നടിയാണ് മീന ഗണേഷ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രശ്നനങ്ങളും തുറന്നു പറഞ്ഞിരിക്കുകയാണ് നടി. 

Advertisment

ജീവിച്ച് മതിയായി. രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്. കാരണം ജീവിതം മടുത്തു. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ വളർന്നതും വലുതായതും. 39 വർഷം ഞാനും ഭർത്താവും സന്തോഷമായി ജീവിച്ചു. രണ്ട് മക്കളുമുണ്ടായി. അവരെ നല്ല അന്തസായി വളർത്തി. മകളും മരുമകനും എന്നെ നോക്കും. പക്ഷെ ഈ വീട് വിട്ട് പോകാൻ മനസനുവദിക്കുന്നില്ല.

കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ. അഭിനയിക്കാൻ പോകുമ്പോൾ എന്റെ കൂടെ ഭർത്താവുണ്ടാകും. ഞങ്ങൾ ലൊക്കേഷനിലേക്ക് പോയതും വന്നതും മണിയുടെ വണ്ടിയിലാണ്. അമ്മ എന്നേ വിളിക്കുമായിരുന്നുള്ളൂ. ഏഴ് സിനിമ മണിയുടെ കൂടെ ചെയ്തിട്ടുണ്ട്. മണി മരിച്ചപ്പോൾ കാണാൻ പോയിട്ടില്ല. വയ്യായിരുന്നു.

അമ്മ സംഘടനയിൽ നിന്നുള്ള പെൻഷനല്ലാതെ മറ്റാരുടെയും സഹായമില്ല. ഞാൻ ആരോടും ആവശ്യപ്പെടാറുമില്ലെന്നും മീന ​ഗണേശ് പറഞ്ഞു. അമ്മയുടെ മീറ്റിം​ഗിന് മൂന്ന് വർഷം മുമ്പ് വരെ പോയിരുന്നു. ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം ഇപ്പോൾ പോകാറില്ല.

Advertisment