Advertisment

ബിസ്ലേരിയുടെ പാക്കുകളിൽ ഇടം പിടിച്ച്   "കിങ് ഓഫ് കൊത്ത"

ബിസ്ലേരിയുടെ 500 എം.എല്‍, ഒരു ലിറ്റര്‍, രണ്ട് ലിറ്റര്‍ ലിമിറ്റഡ് എഡിഷൻ പാക്കുകളിലാണ് ചിത്രത്തിലെ നായകനായ ദുൽഖർ സൽമാന്റെ കൊത്ത രാജു ഇടം പിടിക്കുന്നത്. 

author-image
മൂവി ഡസ്ക്
New Update
New Project11111 (4).jpg

കൊച്ചി; ഓഗസ്റ്റ് 25, 2023: ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്തയെ "കുപ്പിയിലാക്കി" മുന്‍നിര പാക്കേജ്ഡ് കുടിവെള്ള ബ്രാന്റായ ബിസ്ലേരി. ബിസ്ലേരിയുടെ 500 എം.എല്‍, ഒരു ലിറ്റര്‍, രണ്ട് ലിറ്റര്‍ ലിമിറ്റഡ് എഡിഷൻ പാക്കുകളിലാണ് ചിത്രത്തിലെ നായകനായ ദുൽഖർ സൽമാന്റെ കൊത്ത രാജു ഇടം പിടിക്കുന്നത്. 



കേരളത്തിലുടനീളവും  തമിഴ്നാട്ടിൽ  കോയമ്പത്തൂര്‍, പൊള്ളാച്ചി, തിരുപ്പൂര്‍, നാഗര്‍കോവില്‍, തെങ്കാശി, തേനി തുടങ്ങിയ നഗരങ്ങളിലും ലിമിറ്റഡ് എഡിഷന്‍ ബോട്ടിലുകള്‍ ലഭ്യമാക്കും. ബിസ്ലേരിയുടെ 12,000ത്തിലധികം ഔട്ട്ലറ്റുകളിൽ  ലിമിറ്റഡ് എഡിഷൻ പായ്ക്കുകള്‍ ലഭികും. ഇതിന് പുറമേ Bisleri @Doorstep എന്ന ആപ്പിലൂടെ ഓണ്‍ലൈനായും വാങ്ങാനാകുമെന്ന് ബിസ്ലേരി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാര്‍ക്കറ്റിങ്ങ് ഹെഡ്ഡ് തുഷാര്‍ മല്‍ഹോത്ര പറഞ്ഞു. വ്യാഴാഴ്ച പ്രദർശനത്തിന് എത്തിയ ചിത്രം ഇതിനോടകം വൻ പ്രേക്ഷക ശ്രദ്ധയാണ് പിടിച്ച് പറ്റിയത്

movie
Advertisment