Advertisment

'കലാപം നടന്നിരിക്കും' ! നടികറുടെ 'ട്രെയിലറെ'ത്തി; കിടിലമെന്ന് ആരാധകര്‍; ഇനി റിലീസിനായുള്ള കാത്തിരിപ്പ്‌

കലാപം നടന്നിരിക്കുംമെയ് മൂന്നിന് ചിത്രം റിലീസ് ചെയ്യും. ഇവിടെ അനീതി നടന്നത് എന്റെ കുടുംബത്താണ്. കലാപം നടന്നിരിക്കും' എന്നും പറഞ്ഞാണ് ട്രെയിലര്‍ ആരംഭിക്കുന്നത്.

author-image
ഫിലിം ഡസ്ക്
New Update
nadikar tovino

ടൊവിനോ തോമസ് മുഖ്യവേഷത്തിലെത്തുന്ന 'നടികര്‍' ചിത്രത്തിന്റെ ടീസര്‍ പുറത്ത്. 1.26 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. ലാല്‍ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisment

ഭാവന, സൗബിന്‍ ഷാഹിര്‍, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നവീൻ യേർനേനി, വൈ രവിശങ്കർ, അലൻ ആൻ്റണി, അനൂപ് വേണുഗോപാൽ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിൻ എസ് സോമശേഖരനാണ്. ആൽബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. 

യക്‌സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രതീഷ് രാജാണ് എഡിറ്റർ. മെയ് മൂന്നിന് ചിത്രം റിലീസ് ചെയ്യും. ഇവിടെ അനീതി നടന്നത് എന്റെ കുടുംബത്താണ്. കലാപം നടന്നിരിക്കും' എന്നും പറഞ്ഞാണ് ട്രെയിലര്‍ ആരംഭിക്കുന്നത്.



Advertisment