Advertisment

ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ അല്ലു അര്‍ജുന്‍, നടിമാര്‍ ആലിയ ഭട്ടും, കൃതി സനോനും; ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം

‘നായാട്ട്’ സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി.

author-image
ഫിലിം ഡസ്ക്
New Update
national award winner

69-ാമത് ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ അല്ലു അര്‍ജുന്‍. പുഷ്പ സിനിമയ്ക്കാണ് പുരസ്‌കാരം. മികച്ച നടിമാരായി ആലിയ ഭട്ടും കൃതി സനോനും. ‘ഗംഗുഭായ് കത്തിയവാടി’, ‘മിമി’ എന്ന സിനിമകളിലെ പ്രകടനത്തിനാണ് ആലിയക്കും കൃതിക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മികച്ച ചിത്രമായി മാധവന്‍ സംവിധാനം ചെയ്ത ‘റോക്കട്രി: ദ നമ്പി ഇഫക്ട്’. മികച്ച മലയാള ചിത്രമായി ‘ഹോം’ എത്തിയപ്പോള്‍, ഇന്ദ്രന്‍സ് പ്രത്യേക പരാമര്‍ശം നേടി.

‘നായാട്ട്’ സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്.  ‘സർദാര്‍ ഉദ്ദം’ ആണ് മികച്ച ഹിന്ദി ചിത്രം. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിന് പരിഗണിക്കുന്നത്.

നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച അനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രം സ്വന്തമാക്കി. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം നൽകുക. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കാൻ എത്തിയത്.

indrans home allu arjun national awards ali bhat
Advertisment