Advertisment

"കുറേ പുസ്തകം വായിച്ചതുകൊണ്ട് ഒരിക്കലും ഒരാള്‍ നല്ല മനുഷ്യനാവാന്‍ പോവുന്നില്ല, നമ്മള്‍ക്ക് ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന സിംപതി, എംപതി തുടങ്ങിയ ഇമോഷന്‍സ് ഇവര്‍ക്കുണ്ടാകാറില്ല, അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എവിടെയൊക്കെയോ അഹങ്കാരമുണ്ട്"-ധ്യാന്‍ ശ്രീനിവാസൻ പറയുന്നു

author-image
ഫിലിം ഡസ്ക്
New Update
'നടിമാർക്ക് പടം വിജയിപ്പിക്കാനാകുന്ന സമയത്ത് അവര്‍ക്ക് തുല്യ വേതനം ആവശ്യപ്പെടാം'; ധ്യാന്‍ ശ്രീനിവാസന്‍

മലയാളത്തിന്റെ പ്രിയനാടനാണ് ധ്യാൻ ശ്രീനിവാസൻ. നടൻ ശ്രീനിവാന് മകൻ ധ്യാൻ തന്റെ നിലപാടുകൾ എവിടെയും തുറന്ന് പറയുന്ന ഒരു വ്യക്തി കൂടിയാണ്. ഇപ്പോൾ ഇതാ ധ്യാൻ പറഞ്ഞ ചിലകാര്യങ്ങൾ  ശ്രദ്ധനേടുകയാണ്.  കുറേ പുസ്തകം വായിച്ചതുകൊണ്ട് ഒരിക്കലും ഒരാള്‍ നല്ല മനുഷ്യനാവാന്‍ പോവുന്നില്ലെന്നും, വായനയിലൂടെ നമ്മള്‍ക്ക് ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന സിംപതി, എംപതി തുടങ്ങിയ ഇമോഷന്‍സ് ഇവര്‍ക്കുണ്ടാകാറില്ലെന്നും മാതൃഭൂമി സംഘടിപ്പിക്കുന്ന ‘ക’ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കവെ ധ്യാൻ ശ്രീനിവാസൻ   പറഞ്ഞു.

Advertisment

ധ്യാനിന്റെ വാക്കുകൾ 



"കുറേ പുസ്തകം വായിച്ചതുകൊണ്ട് ഒരിക്കലും ഒരാള്‍ നല്ല മനുഷ്യനാവാന്‍ പോവുന്നില്ല. ഒരിക്കലും ആകില്ല. വായനയിലൂടെ നമ്മള്‍ക്ക് ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന സിംപതി, എംപതി തുടങ്ങിയ ഇമോഷന്‍സ് ഇവര്‍ക്കുണ്ടാകാറില്ല. ഞാന്‍ കണ്ടിട്ടുള്ള മിക്ക എഴുത്തുകാര്‍ക്കും, അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എവിടെയൊക്കെയോ അഹങ്കാരമുണ്ട്.

ഈ അടുത്ത കാലത്ത് ഇതുപോലെ ‘ക’യുടെ ഒരു സെഷനില്‍ ഒരു എഴുത്തുകാരനോട് ഒരാള്‍ ഒരു ചോദ്യം ചോദിക്കുന്നു, ആ ചോദ്യത്തിനോട് അയാള്‍ ഒഫന്‍ഡഡ് ആവുന്നു, ഒഫന്‍ഡഡ് ആയിട്ട് അതിന് അയാള്‍ കൗണ്ടറായിട്ട് ഒരു മറുപടി കൊടുക്കുന്നു. അതൊരു തഗ്ഗ് മറുപടിയായിക്കണ്ട് ആളുകള്‍ കൈയടിക്കുന്നു.

പക്ഷേ ഇത്രയും വായിച്ച, ഇത്രയും അറിവുള്ള ഒരാള്‍ക്ക് ആ ചോദ്യത്തെ എങ്ങനെ ലൈറ്റ് ഹാര്‍ട്ടഡായിട്ട് സരസമായ മറുപടിയിലൂടെ ഹാന്‍ഡില്‍ ചെയ്യാനറിയാത്തത് അയാളുടെ തോല്‍വിയല്ലേ? പിന്നെ എന്ത് വായന എന്ത് അറിവ്? എന്നും ധ്യാൻ ചോദിക്കുന്നു 

Advertisment