Advertisment

നിവിൻ പോളിക്കൊപ്പം പ്രണവ് മോഹൻലാൽ! 'വർഷങ്ങൾക്ക് ശേഷം' ലൊക്കേഷൻ ചിത്രം വൈറൽ

നിവിന്‍ പോളിയും പ്രണവും ഒന്നിച്ചുള്ള ഫോട്ടോയാണിത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രം സിനിമാ ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണ്.

author-image
ഫിലിം ഡസ്ക്
New Update
nivin pranav.jpg

വിനീത് ശ്രീനിവാസന്‍- പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലുള്ള  'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും ധ്യാന്‍ ശ്രീനിവാസനും ഒപ്പം തന്നെ വമ്പന്‍ താരനിരകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതിനാല്‍ തന്നെ വമ്പന്‍ പ്രതീക്ഷയാണ് ചിത്രത്തിന് കൊടുക്കുന്നതും. ഈ വര്‍ഷം ജൂലൈയില്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ജൂലൈ അവസാനമായിരുന്നു. 

Advertisment

ഇപ്പോഴിതാ ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രത്തിലെ ഒരു ഫോട്ടോ പുറത്തു വന്നിരിക്കുകയാണ്. നിവിന്‍ പോളിയും പ്രണവും ഒന്നിച്ചുള്ള ഫോട്ടോയാണിത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രം സിനിമാ ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണ്.  നിവിന്‍ പോളി ചിത്രത്തില്‍ ഗസ്റ്റ് റോളിലാണ് എത്തുന്നതെന്നാണ് സൂചന. അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ക്കൊപ്പം വിനീത് ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

വിനീത് ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മേരിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യം ആണ് ചിത്രത്തിന്റെ നിര്‍മാണം. ഹൃദയവും നിര്‍മിച്ചത് വൈശാഖ് ആയിരുന്നു.  മേരിലാന്റ് സിനിമാസ് തന്നെയാണ് ചിത്രം തിയറ്ററില്‍ എത്തിക്കുന്നത്. 2022 ജനുവരിയില്‍ റിലീസ് ചെയ്ത ഹൃദയം വന്‍ ഹിറ്റായിരുന്നു.

 

pranav mohanlal nivin pauly
Advertisment