Advertisment

"ആരാധ്യ ദേവി നടത്തിയ ട്രാൻസ്ഫർമേഷൻ കണ്ട് ഞാൻ ഞെട്ടി", രാം ഗോപാൽ വർമയെ ഞെട്ടിച്ച് മലയാളി സുന്ദരിയുടെ മേക്ക് ഓവർ; തന്റെ "സാരി" എന്ന ചിത്രത്തിൽ നായികയായ മലയാളി മോഡൽ ശ്രീലക്ഷ്മി സതീഷിന്റെ മേക്ക് ഓവർ ചിത്രങ്ങൾ പങ്കുവച്ച് സവിധായകൻ

author-image
ഫിലിം ഡസ്ക്
New Update
RAMGOPAL VARMMA SREELASHMI.jpg



ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയുടെ(Ramgopal Varma) ചിത്രത്തിൽ നായികയായ മലയാളി മോഡൽ ശ്രീലക്ഷ്മി സതീഷിന്റെ(Sreelekshmi Satheesh) മേക്ക് ഓവർ ചിത്രങ്ങൾ(makeover photoshoot) വൈറൽ. ശ്രീലക്ഷ്മിയുടെ ഗ്ലാമർ ട്രാൻസഫർമേഷൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലാണ് പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ ചിത്രങ്ങൾ കണ്ട് താൻ ഞെട്ടിപ്പോയെന്ന് പ്രതികരിച്ച് രാം ഗോപാൽ വർമ രംഗത്തെത്തി. ചിത്രങ്ങൾ പകർത്തിയ തന്റെ പേഴ്സണൽ ഫോട്ടോഗ്രഫറായ യശ്വന്ത് ഗൗഡിനെ അഭിനന്ദിച്ച് പങ്കുവെച്ച ട്വീറ്റിലാണ് രാം ഗോപാൽ വർമ ചിത്രങ്ങളെ പുകഴ്ത്തിയത്. 

Advertisment

‘‘യശ്വന്ത് ഗൗഡ്, നിങ്ങളുടെ ഫോട്ടോഗ്രഫിയിലൂടെ ആരാധ്യ ദേവി നടത്തിയ ട്രാൻസ്ഫർമേഷൻ കണ്ട് ഞാൻ ഞെട്ടി. ഇൻസ്റ്റ റീൽ വിഡിയോയിലൂടെ ആർജിവി ടീം കണ്ടെത്തിയ കേരള പെൺകുട്ടിയായ ആരാധ്യ ദേവിയാണ് ഈ ചിത്രങ്ങളിലുള്ളത്. ഞങ്ങൾക്കൊപ്പം ‘സാരി’ എന്ന സിനിമയിലും അഭിനയിക്കാൻ ആരാധ്യ കരാർ ഒപ്പിട്ടിട്ടുണ്ട്. സിനിമയുടെ പ്രൊഡക്‌ഷന്‍ പുരോഗമിക്കുകയാണ്. ഈ ഫോട്ടോഷൂട്ട് നടത്തിയത് യശ്വന്ത് ആണ്.’’– ആരാധ്യയുടെ ഗ്ലാമർ ട്രാൻസ്ഫർമേഷൻ ചിത്രം എക്സിൽ പങ്കുവച്ചുകൊണ്ട് സംവിധായകൻ ട്വീറ്റ് ചെയ്തു. 

സിനിമയിലേക്ക് ചുവടുവെയ്ച്ചതോടെ ആരാധ്യാ ദേവിയെന്ന പേരിലാണ് താരം അറിയപ്പെടുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലും ശ്രീലക്ഷ്മി പേര് മാറ്റിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും റീലുകളും സിനിമാ വിശേഷങ്ങളും ഫോളോവേഴ്സുമായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ആരാധകരുമായി താരം സ്റ്റോറിയിലൂടെ സംവദിച്ചിരുന്നു. രാം ഗോപാല്‍ വർമയുമായി ഡേറ്റ് ചെയ്തോയെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് താരം മറുപടി നൽകിയിരുന്നു. ഇതു കണ്ടാൽ അദ്ദേഹം ഇപ്പോൾ പൊട്ടിച്ചിരിക്കുമെന്നായിരുന്നു ശ്രീലക്ഷ്മിയുടെ മറുപടി. പുതിയ ഫോട്ടോഷൂട്ടുകൾ ഉണ്ടോയെന്ന ചോദ്യത്തിന് ഷൂട്ടിങ് തിരക്കിലാണെന്ന മറുപടിയാണ് നടി നൽകിയത്. 

സംവിധായകൻ രാം ഗോപാൽ വർമ്മ നിർമ്മിയ്ക്കുന്ന ‘സാരി’എന്ന ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയാകുന്നത്. ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഡലായ ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സിനിമയിലേക്കു ക്ഷണിച്ച രാം ഗോപാൽ വർമയുടെ ട്വീറ്റ് വാർത്തയായിരുന്നു. ആർജിവിയും ആർവി ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അന്താരാഷ്ട്ര സാരി ദിനത്തോട് അനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവെച്ചു. അഞ്ച് ഭാഷകളാവും സാരി റിലീസ് ചെയ്യുക. ത്രില്ലറായിരിക്കും ചിത്രമെന്നാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ നൽകുന്ന സൂചന. റ്റൂ മച്ച് ലവ് കാൻ ബി റൂ ഡേഞ്ചറസ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. 

Advertisment