Advertisment

''ഒടിയന് ശേഷം കവിൾ മറയ്ക്കാൻ താടി വെച്ച മോഹൻലാലിനെ മാത്രമേ സിനിമകളിൽ കാണാൻ കഴിഞ്ഞിട്ടുള്ളൂ, ഇത് നിരാശാജനകമാണ്, ഒരു ദ്രോഹി നല്ല നടനെ നശിപ്പിച്ചു"; ശാന്തിവിള ദിനേശ് പറയുന്നു

author-image
ഫിലിം ഡസ്ക്
New Update
mohanlal odiyan.jpg



ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത്  മോഹൻലാൽ  പുതിയൊരു ഗെറ്റപ്പിൽ എത്തിയ ചിത്രമായിരുന്നു  ഒടിയൻ.  മുഖത്ത് ബോട്കോസിലൂടെ മാറ്റം വരുത്തി മോ​ഹൻലാൽ ആദ്യമായി പ്രേക്ഷകർക്ക് മുമ്പിലെത്തിയത് ഈ സിനിമയിലൂടെയാണ്. എന്നാൽ ഒടിയൻ പ്രേക്ഷകരെ നിരാശപ്പെടുത്തി. മോഹൻലാലിന്റെ മുഖത്തെ മാറ്റവും വിമർശിക്കപ്പെട്ടു.

സംവിധായകൻ ശാന്തിവിള ദിനേശ് ഈ സംഭവത്തെ കുറിച്ച് പറയുകയാണ് ഇപ്പോൾ . ഒടിയന് ശേഷം കവിൾ മറയ്ക്കാൻ താടി വെച്ച മോഹൻലാലിനെ മാത്രമേ സിനിമകളിൽ കാണാൻ കഴിഞ്ഞിട്ടുള്ളൂ. ഇത് നിരാശാജനകമാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. മോഹൻലാലിന്റെ മാലൈക്കോട്ടെ വാലിബന് പ്രേക്ഷകരെ നിരാശപ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.

Advertisment