Advertisment

നടി ദിവ്യ സ്പന്ദന മരിച്ചെന്ന് വ്യാജവാർത്ത; പ്രതികരിച്ച് കുടുംബം

നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന അന്തരിച്ചത് നാളുകൾക്ക് മുൻപാണ്.

author-image
ഫിലിം ഡസ്ക്
New Update
divya spandana

നടിയും മുൻ എംപിയുമായ ദിവ്യ സ്പന്ദന അന്തരിച്ചതായി വ്യാജ പ്രചാരണം. വിദേശത്ത് യാത്രയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നാണ് പ്രചാരണം. നിരവധി വാർത്താ ചാനലുകളും വ്യക്തികളും വാർത്ത ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ദിവ്യയുടെ ആരോദ്യത്തിന് ഒരു കുഴപ്പവുമില്ലെന്നും നിലവിൽ ജെനീവയിൽ നിന്ന് പ്രാഗിലേക്ക് യാത്ര ചെയ്യുകയാണെന്നും കുടുംബവും സുഹൃത്തുക്കളും അറിയിച്ചു. 

വ്യാജവാർത്തകൾ പ്രചരിക്കുന്നതിൽ അസ്വസ്ഥരാണെന്നും ഇല്ലാത്ത വാർത്ത പ്രചരിപ്പിക്കരുത് എന്നും ദിവ്യയുടെ സുഹൃത്തുക്കൾ അഭ്യർത്ഥിച്ചു. നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന അന്തരിച്ചത് നാളുകൾക്ക് മുൻപാണ്. അത് ചിലർ തെറ്റിദ്ധരിച്ചതായിരിക്കും എന്നാണ് താരത്തിന്റെ സുഹൃത്തുക്കൾ അഭിപ്രായപ്പെടുന്നത്. കോൺഗ്രസ് പ്രവർത്തകയാണ് ദിവ്യ. 

'അഭി' എന്ന ഹിറ്റ് കന്നഡ ചിത്രത്തിലൂടെയായിരുന്നു രമ്യ എന്നും അറിയപ്പെടുന്ന ദിവ്യ സ്പന്ദന ആദ്യമായി നായികയായത്. നടൻ പുനീത് രാജ്കുമാർ 'അഭി'യായി ചിത്രത്തിൽ എത്തിയപ്പോൾ ഭാനു എന്ന നായിക വേഷമായിരുന്നു ദിവ്യ സ്പന്ദനയ്ക്ക്. കർണ്ണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാണ് ദിവ്യ ലോക്‌സസഭയിലേക്ക് എത്തിയത്.

latest news divya spandana
Advertisment