Advertisment

'ഏതൊരാപത്തിനെയും പ്രതിരോധിക്കാൻ തക്ക ഒന്നിനെ പ്രകൃതി തന്നെ സൃഷ്ടിച്ചിട്ടുണ്ടാകും'; വീണ്ടും ഞെട്ടിക്കാൻ ഉണ്ണി മുകുന്ദൻ, ജയ് ഗണേഷിന്റെ ടീസർ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update
jai ganesh1.jpg

രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത്  ഉണ്ണി മുകുന്ദൻ  നായകനായി എത്തുന്ന  ജയ് ഗണേഷിന്റെ  ടീസർ റിലീസ് ചെയ്തു. ബൈക്കപടകത്തിൽ കാലിന് സ്വാധീനം നഷ്ടപ്പെട്ട യുവാവും അവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.

 ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ചൊരു സിനിമയും പ്രകടവുമാകും ജയ് ഗണേഷ്. ചിത്രം ഏപ്രിൽ 11ന് തിയറ്ററുകളിൽ എത്തും. മഹിമ നമ്പ്യാർ ആണ് ഉണ്ണി മുകുന്ദന്റെ നായികയായി എത്തുന്നത്. ഒപ്പം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൻറെ പ്രിയ നടി ജോമോളും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. 

Advertisment