Advertisment

സഞ്ജീവ് ശിവൻ ചിത്രം 'ഒഴുകി ഒഴുകി ഒഴുകി' തീയേറ്ററുകളിലേക്ക്

author-image
സൂര്യ ആര്‍
New Update
OZHUKI OZHUKI OZHUKI.jpg

 അന്തരിച്ച ബീയാര്‍ പ്രസാദ് അവസാനമായി തിരക്കഥ എഴുതിയ ചിത്രം  'ഒഴുകി ഒഴുകി ഒഴുകി'. എന്ന ചിത്രം തീയേറ്ററുകളിലേക്ക്.  ബീയാര്‍ പ്രസാദും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

Advertisment

നേരത്തെ കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലും മോസ്‌കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ച ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.  പ്രശസ്ത സംവിധായകൻ സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി രണ്ടിനാണ് റിലീസ് ചെയ്യുന്നത്.

പന്ത്രണ്ടു വയസുകാരന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി വേഷമിട്ടത് സഞ്ജീവ് ശിവന്റെ മകൻ സിദ്ധാൻഷു സഞ്ജീവ് ശിവനാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജലാശയങ്ങളിലൂടെ ഒഴുകി നടക്കുന്ന അജ്ഞാത മൃതദേഹങ്ങൾക്കാണ് അണിയറ പ്രവർത്തകർ ചിത്രം സമർപ്പിച്ചിരിക്കുന്നത്. അജ്ഞാത മൃതദേഹം തേടിയുള്ള പന്ത്രണ്ട് വയസുകാരന്റെ ജീവിതത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.

Advertisment