Advertisment

ചൈല്‍ഡ് അബ്യൂസ് നേരിട്ടു, കസിൻ ആണ്, അബ്യൂസ് ചെയ്തയാള്‍ക്ക് പെണ്‍കുട്ടിയാണ്, ജനിച്ചത് പെണ്‍കുട്ടിയാണെന്ന് അറിഞ്ഞപ്പോൾ അയാം സോറി എന്ന് പറഞ്ഞ് എനിക്ക് മെസേജ് അയച്ചു- മനസ് തുറന്ന് ശ്രുതി രജനികാന്ത്

author-image
ഫിലിം ഡസ്ക്
New Update
545555

മിനിസ്ക്രീൻ  താരമാണ് ശ്രുതി രജനികാന്ത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ് ശ്രുതി. ഇപ്പോഴിതാ തനിക്ക് കുട്ടിക്കാലത്തുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ശ്രുതി.

Advertisment

ശ്രുതിയുടെ വാക്കുകൾ 

ചൈല്‍ഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനത് എവിടേയും പറഞ്ഞിട്ടില്ല. എനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടല്ല. ഇത് കാണുന്നവരില്‍ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരില്‍ ചിലര്‍ക്ക് ഇത് അറിയാം. എന്നോട് ഇതേക്കുറിച്ച് വീണ്ടും സംസാരിക്കുകയേ ചെയ്യരുതെന്നാണ് അവര്‍ പറഞ്ഞത്. അതൊരു ഡാര്‍ക്ക് സൈഡാണ്. വീട്ടില്‍ അറിയില്ല. ഞാന്‍ പറഞ്ഞിട്ടില്ല.

ഞാന്‍ നന്നായി തന്നെ എന്നെ ഹാന്‍ഡില്‍ ചെയ്യും. അതുകൊണ്ട് ആരും എന്നെ അബ്യൂസ് ചെയ്യാറില്ല.  അന്ന് മുതലേ ട്രോമയുണ്ട്. അന്ന് മുതല്‍ സ്വയം കൈകാര്യം ചെയ്ത് വരികയാണ്. അന്ന് മുതല്‍ സ്വയം സപ്രസ് ചെയ്ത് വരുകയാണ്. പിന്നീട് നടക്കുന്ന ഒരോ സംഭവങ്ങളിലും ആ അനുഭവം ഹോണ്ട് ചെയ്യും. ഒരാള്‍ അടുത്ത് വരുമ്പോള്‍ തന്നെ പ്രതികരിച്ചു പോകും. ഇതുവരെ വീട്ടില്‍ അറിയില്ല. ഇത് കാണുമ്പോള്‍ അമ്മ മിക്കവാറും എന്തുവാ എന്ന് ചോദിക്കും. 

എന്നെ അബ്യൂസ് ചെയ്തയാള്‍ക്ക് പെണ്‍കുട്ടിയാണ്. കുട്ടിയെ പ്രസവിക്കുകയും പെണ്‍കുട്ടിയാണെന്ന് തിരിച്ചറിയുകയും ചെയ്തപ്പോള്‍ അയാം സോറി എന്ന് പറഞ്ഞ് എനിക്ക് മെസേജ് അയച്ചു. ടേക്ക് കെയര്‍ ഓള്‍ ദ ബെസ്റ്റ് എന്ന് ഞാന്‍ മറുപടി നല്‍കി. 

Advertisment