Advertisment

"കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാന്‍ അതില്‍ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നതായിരിക്കും, എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം"; പ്രതികരണവുമായി ഗായിക സയനോര ഫിലിപ്

author-image
ഫിലിം ഡസ്ക്
New Update
ബാത്‌റൂമില്‍ ഇരുന്ന് അലറിക്കരയും, ഭര്‍ത്താവുമായി അകന്നു... ഞാനിപ്പോള്‍ സിംഗിള്‍ മദര്‍ ആണ്: സയനോര

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ കമന്റിടുന്നവര്‍ക്കെതിരെ പ്രതികരണവുമായി ഗായിക സയനോര ഫിലിപ്. തന്റെ പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെയാണ് ചിലര്‍ അധിക്ഷേപ കമന്റുമായി രംഗത്തെത്തിയത്.

Advertisment

 

കുറിപ്പ് ഇങ്ങനെ 

‘ഈ പേജില്‍ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യര്‍ഥന. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം! ഇവിടുന്ന് ഒന്ന് ഒഴിഞ്ഞു തന്നാല്‍ വളരെ ഏറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകള്‍ ഫോളോ ചെയ്യണം എന്ന യാതൊരു മുന്‍വിധിയും എനിക്കില്ല. കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാന്‍ അതില്‍ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നതായിരിക്കും. നിങ്ങള്‍ എന്നെക്കുറിച്ച് എന്തു വിചാരിച്ചാലും ഒരും ചുക്കും ഇല്ല. ആരെയും നിര്‍ബന്ധിച്ച് ഇവിടെ പിടിച്ചു നിര്‍ത്തിയിട്ടില്ല. Live and let live! ഇതിന്റെ അര്‍ഥം മനസ്സിലാകാത്ത ഒരാള്‍ ആണ് നിങ്ങളെങ്കില്‍ ഈ പേജ് നിങ്ങള്‍ക്കുള്ളതല്ല’, സയനോര കുറിച്ചു.

Advertisment