Advertisment

കൂർത്ത പിക്കാസും, മൺവെട്ടിയും കൊണ്ട് ഡെമ്മി ഇല്ലാതെ ഫൈറ്റ് ചെയ്‌ത് ഷെയിൻ ടോം ചാക്കൊന്റെയും ശ്രീനാഥ് ബാസിയും അടക്കാനുള്ള താരങ്ങൾ; 'തേരി മേരി' യുടെ ലൊക്കേഷൽ വിശേഷങ്ങൾ പങ്കുവച്ച് ഫൈറ്റ് മാസ്റ്റർ

New Update
shivaprasad1.jpg

ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ്, അന്ന രാജൻ (ലിച്ചി )എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ്  ‘തേരി മേരി’. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ് കെ, സെമീർ ചെമ്പയിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന തേരി മേരിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോൾ ഇതാ ചിത്രത്തിലെ ഫൈറ്റ് സീനുകൾ ചിത്രീകരിക്കച്ചതിനെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റർ  അഷ്‌റഫ് ഗുരുക്കൾ.

Advertisment

  ഒരു കൂർത്ത പിക്കാസും, മൺവെട്ടിയും കൊണ്ട് ഡെമ്മി ഇല്ലാതെ  ഷെയിൻ ടോം ചാക്കൊന്റെയും ശ്രീനാഥ് ബാസിയും അടക്കാനുള്ള   താരങ്ങൾ ഫൈറ്റ്ഫൈ ചെയ്തതായി ഫൈറ്റ് മാസ്റ്റർ  പറയുന്നു 

പോസ്റ്റിന്റെ പൂർണ്ണ രൂപം 

"അംജത് കോയ നിർമിക്കുന്ന 'തേരി മേരി' യുടെ ലൊക്കേഷനിൽ ആയിരിന്നു  സംഭവം.

 പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളിയാണ് എന്നെ വിളിച്ചത്.

 മലയാറ്റൂർ ഇത്തിക്കര കൊമ്പന്റെ ലൊക്കേഷനിൽ നിന്നും നേരെ വർക്കലയിൽ എത്തി.

സംവിധായിക ആരതിയും ക്രിയേറ്റീവ് ഡയറക്ടർ വരുണും DOP ബിപിനും കൂടി കഥ പറഞ്ഞു!

ഒരു ചെറിയ,,,, ചെറുതല്ല  വലിയ പ്രശ്നം.

ഫൈറ്റിന്റെ ഷെഡ്യൂൾ പെട്ടെന്നു തീരുമാനിച്ചതിനാൽ സീനിൽ inclood ആയിട്ടുള്ള കുറച്ച് പണി ആയുധങ്ങൾ ഉണ്ട്!

അതിനൊന്നും ഡെമ്മി ചെയ്യാൻ ആർട്ട്‌ ഡിപ്പാർട്മെന്റിൻ സമയം കിട്ടിയില്ല,

ഒടുവിൽ ഞാൻ പറഞ്ഞു കുഴപ്പമില്ല ഞാൻ അത് മാനേജ് ചെയ്തോളാം എന്ന്.

പണി ആയുധം എന്താണെന്ന് അറിയേണ്ടേ?

കൂർത്ത മുനയുള്ള പിക്കാസും, മൺ വെട്ടിയും.

അത് ഷെയിൻ ടോം ചാക്കൊന്റെയും ശ്രീനാഥ് ബാസിയുടെയും കയ്യിൽ ആണ്.

എതിർ വശത്ത് ഇർഷാദ് അലി, സീനുസോഹൻലാൽ, ആരതി തുടങ്ങിയ ഒരു പറ്റം ആർട്ടിസ്റ്റുകൾ 

ലൊക്കേഷനിൽ എല്ലാവരും അണിനിരന്നു,

എനിക്ക് നല്ല പേടി ആർട്ടിസ്റ്റിനെ നേരിടാൻ .

അപ്പൊ എങ്ങനെ നമുക്ക് തുടങ്ങല്ലേ എന്ന് ആർട്ടിസ്റ്റുകൾ.

അതേ എന്ന മറുപടിയോടെ സിറ്റുവേഷൻ വിവരിച്ചു ഞാൻഎല്ലാ ആർട്ടിസ്റ്റുകളോടും . 

ഇതിന് ഡെമ്മിയില്ലേ ഇക്കാ എന്ന് ഒരു ചോദ്യം. ഡെമ്മി ഉണ്ടാക്കുവാൻ കഴിയാത്ത സാഹചര്യത്തെക്കുറിച്ച് ഞാൻ അവരോട് വിശദീകരിച്ചു.

 എന്റെ ഭാഗ്യം  അവർ അത് അംഗീകരിച്ചു!

 എല്ലാവരും വളരെ ഭയത്തോടെയാണ്  ഒറിജിനൽ വെപ്പൻ വെച്ചുകൊണ്ടുള്ള ആ സംഘടന രംഗങ്ങൾ നോക്കി നിന്നത്.

ഒന്നര ദിവസത്തെ ഫൈറ്റിൽ ശ്രീനാഥ് ബാസിക്കും സീനുസോഹൻലാലിനും ചെറിയ ചില പരിക്കുകൾ ഒഴികെ മറ്റാർക്കും ഒന്നും സംഭവിക്കാതെ സർവേശ്വരൻ കാത്തു'.

 

Advertisment