Advertisment

ടി.വി രഞ്ജിത്ത് ചിത്രം ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ ടീസർ പുറത്തിറക്കി

author-image
ഫിലിം ഡസ്ക്
New Update
oru bharathasarkkar ulpannam.jpg

ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറക്കി. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ  സുഭീഷ് സുബി, ഷെല്ലി, ​ഗൗരി ജി. കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.  അജു വർ​ഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisment

കേന്ദ്രസർക്കാറിന്റെ ഒരു പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നർമ്മത്തിൽ ചാലിച്ച ആഖ്യാനവുമാണ് സിനിമയുടെ ഇതിവൃത്തം. ടി.വി കൃഷ്ണൻ തുരുത്തി, ര‍ഞ്ജിത്ത് ജ​ഗന്നാഥൻ, കെ.സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ നിസാം റാവുത്തർ ആണ്. അൻസർ ഷായാണ് ഛായാ​ഗ്രഹണം. ചിത്രം മാർച്ചിൽ റിലീസ് ചെയ്യും.

 

Advertisment