Advertisment

"ആ ഉത്തരവാദിത്തം 2010 ഓടെ ഞാൻ മാറ്റി വെച്ചു, എനിക്കത് ചുമക്കാൻ പറ്റില്ല, എന്റെ ഉത്തരവാദിത്തം തന്നെ എനിക്ക് കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ് ഇനിയും മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല,"; തുറന്ന് പറഞ്ഞ് വിജയ് യേശുദാസ്

author-image
ഫിലിം ഡസ്ക്
New Update
vijay Unntitled.jpg

യേശുദാസിന്റെ മകനെന്ന നിലയിൽ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസ് തുറന്ന് നടനും ഗായകനുമായ വിജയ് യേശുദാസ്. എന്തെങ്കിലും വാർത്ത കണ്ടാൽ ചിലർ എന്തിനാണ് വെറുതെ അപ്പന്റെ പേര് ചീത്തയാക്കുന്നത് എന്ന് ചോദിക്കുമെന്നും അതെന്റെ കൈയിൽ അല്ലെന്നാണ് താൻ അപ്പോൾ പറയാറുള്ളതെന്നും വിജയ് യേശുദാസ് പറഞ്ഞു.

Advertisment

വിജയ് യേശുദാസ് പറഞ്ഞത്

"ശബ്ദത്തിലും ലുക്കിലും സാമ്യത ഉണ്ടാകും. പക്ഷെ ഞാൻ മറ്റൊരു വ്യക്തിയാണ്. നേരത്തെ അപ്പയ്ക്കും അമ്മയ്ക്കും ഞാൻ അഭിനയിക്കുന്നതിൽ താൽപര്യം ഇല്ലായിരുന്നു. പക്ഷെ പിന്നീട് ചാൻസ് വന്നപ്പോൾ ഇനിയിപ്പോൾ ഞാൻ ആരോടും ചോദിക്കോനൊന്നും നിൽക്കേണ്ട, എനിക്ക് 35-36 വയസായി. ഈ ചാൻസ് ഇനി വരില്ല. ഒന്ന് ശ്രമിക്കാമെന്ന് കരുതി.

വിജയ പരാജയം നമ്മുടെ കൈയിൽ അല്ല. അത് പോലെ അപ്പയുണ്ടാക്കിയ ലെ​ഗസി അദ്ദേഹത്തിന്റേതാണ്. എനിക്കത് നശിപ്പിക്കാനോ ഇനിയും മുന്നോട്ട് കൊണ്ട് പോകാനോ പറ്റില്ല. ആ ഉത്തരവാദിത്തം 2010 ഓടെ ഞാൻ മാറ്റി വെച്ചു. എനിക്കത് ചുമക്കാൻ പറ്റില്ല. എന്റെ ഉത്തരവാദിത്തം തന്നെ എനിക്ക് കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. മൂന്നാമതൊരാൾ എന്ത് ചിന്തിക്കുന്നു എന്നതിൽ ആശങ്കപ്പെടാതിരിക്കാനും താൻ പഠിച്ചെന്ന് വിജയ് യേശുദാസ് വ്യക്തമാക്കി".

Advertisment