Advertisment

''സിനിമയിലെ നരബലി രംഗങ്ങൾ പ്രേക്ഷകർ അംഗീകരിക്കില്ലെന്നും രണ്ടാം പകുതിയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചപ്പോൾ ലോകേഷ് ഫോൺകോൾ‌ കട്ട് ചെയ്തു''; സംവിധായകന്‍ ലോകേഷ് കനകരാജിനെയും ‘ലിയോ’ സിനിമയെയും വിമര്‍ശിച്ച് വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ

author-image
ഫിലിം ഡസ്ക്
New Update
VIJAY FATHER.jpg

സംവിധായകന്‍ ലോകേഷ് കനകരാജിനെയും ‘ലിയോ’ സിനിമയെയും വിമര്‍ശിച്ച് നടന്‍ വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ. സിനിമയിലെ നരബലി രംഗങ്ങൾ പ്രേക്ഷകർ അംഗീകരിക്കില്ലെന്നും രണ്ടാം പകുതിയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചപ്പോൾ ലോകേഷ് ഫോൺകോൾ‌ കട്ട് ചെയ്തു എന്നാണ് ചന്ദ്രശേഖർ ഒരു സിനിമാ ചടങ്ങിനിടെ വെളിപ്പെടുത്തിയത്. സംവിധായകന്റെയോ സിനിമയുടെയോ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ചിത്രത്തിലെ ‘നരബലി’ രംഗത്തെക്കുറിച്ച് ചന്ദ്രശേഖർ പരാമർശിക്കുകയുണ്ടായി.

‘‘ഒരു സിനിമ വിജയമാകണമെങ്കിൽ ആദ്യം അതിന്റെ തിരക്കഥ നല്ലതായിരിക്കണം. എങ്കിൽ ആര് അഭിനയിച്ചാലും ആ സിനിമ വിജയമായിരിക്കും. എന്റെ മകൻ വിജയ്‌യുടെ കരിയറിലും ഇതുപോലെ എത്രയോ സിനിമകൾ ഉണ്ടായിട്ടുണ്ട്.

Advertisment