Advertisment

സില്‍ക്ക് സ്മിതയെ സ്‌ക്രീനില്‍ വീണ്ടുമെത്തിക്കാന്‍ ചെലവാക്കിയത് വന്‍ തുക; വെളിപ്പെടുത്തി വിശാൽ

കണ്ടാൽ സിൽക്ക് സ്മിത തന്നെ എന്ന് തോന്നുന്ന രീതിയിൽ അവതരിപ്പിച്ച കഥാപാത്രം എഐ യുടെ കലാവിരുത് എന്നായിരുന്നു പലരും ആദ്യം കരുതിയത്.

author-image
ഫിലിം ഡസ്ക്
New Update
silk smitha mark antony

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം വിശാൽ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർക്ക് ആന്റണി. സെപ്തംബർ 22 റിലീസ് നിശ്ചയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ട്രെയിലറിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് കണ്ട്മറന്നൊരു മുഖമായിരുന്നു.സിൽക്ക് സ്മിതയുടെ സാന്നിദ്ധ്യമായിരുന്നു അത്.

Advertisment

കണ്ടാൽ സിൽക്ക് സ്മിത തന്നെ എന്ന് തോന്നുന്ന രീതിയിൽ അവതരിപ്പിച്ച കഥാപാത്രം എഐ യുടെ കലാവിരുത് എന്നായിരുന്നു പലരും ആദ്യം കരുതിയത്. എന്നാൽ മേക്കപ്പിലൂടെ സിൽക്ക് സ്മിതയുമായി രൂപസാദൃശ്യമുള്ള വിഷ്ണുപ്രിയ എന്ന പെൺകുട്ടിയാണ് സ്‌ക്രീനിലെത്തിയത്

മേക്കപ്പിലൂടെയാണ് സിൽക്ക് സ്മിതയെ വീണ്ടും അവതരിപ്പിച്ചത്. ചിത്രത്തിൽ സിൽക്ക് സ്മിതയെ പുനരാവിഷ്‌കരിക്കാൻ വലിയ തുകയാണ് ചെലവഴിച്ചതെന്ന് മാർക്ക് ആന്റണിയിലെ നായകൻ വിശാൽ പറയുന്നു. ചിത്രത്തിൽ വെറും നാല് മിനുട്ട് മാത്രമാണ് സിൽക്ക് സ്മിതയുള്ളത്. പക്ഷേ, ആ ഭാഗമാണ് ഏറ്റവും ചെലവേറിയത്.

ഓരോ ഫ്രെയിമിലും വിഷ്ണുപ്രിയയെ സിൽക് സ്മിതയെ പോലെ ചിത്രീകരിക്കാനായി വലിയ തുക ചെലവഴിച്ചുവെന്നും വിശാൽ പറയുന്നു. വരും ദിവസങ്ങളിൽ ആ തുക എത്രയെന്ന് നിർമ്മാതാക്കൾ വെളിപ്പെടുത്തുമെന്നാണ് വിവരം.

 

vishal silk smitha mark antony vishnupriya
Advertisment