Advertisment

‘മല്ലു അല്ലെടാ…മലയാളി’ മലയാളിയുടെ അഭിമാനമുയര്‍ത്തി വേള്‍ഡ് മലയാളി ആന്തം ‘മലയാളി ഫ്രം ഇന്ത്യ’യിലെ ഗാനം പുറത്തിറങ്ങി

author-image
മൂവി ഡസ്ക്
Updated On
New Update
nivin pouli.jpg

മലയാളികള്‍ക്ക് ഇനി അഭിമാനത്തോടെ പാടി നടക്കാന്‍ അവരുടേത് മാത്രമായ ഒരു ആന്തം പാട്ട് പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനായി എത്തുന്ന ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിലെ ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. 

Advertisment

ലോകത്ത് എവിടെയും മലയാളിയുണ്ട്ചന്ദ്രനില്‍ ചെന്നാലും അവിടെ കട ഇട്ടു നില്‍ക്കുന്ന മലയാളിയെ കാണാമെന്ന് പറയുന്ന പഴമൊഴി മലയാളിയെ തൊട്ടാല്‍ അക്കളീ ഈ കളി തീക്കളി എന്നാല്‍ സ്‌നേഹിച്ചാലോ ചങ്ക് കൊടുത്തും സ്‌നേഹിക്കും ഇത്തരത്തില്‍ മലയാളികളുടെ സവിശേഷതകളെ ഉയര്‍ത്തിക്കാട്ടുന്ന ഒരു ഗംഭീര പാട്ട് തന്നെയാണ് മലയാളികള്‍ക്ക് വേണ്ടി നിവിന്‍പോളി ചിത്രത്തിലൂടെ സംഗീത സംവിധായകന്‍ ജയ്ക്‌സ് ബിജോയ് നല്‍കിയിരിക്കുന്നത്.

 മെയ് 1ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ കൃഷ്ണ സോങ്ങും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ കൂടിയായ ഷാരിസ് മുഹമ്മദ്, സുഹൈല്‍ കോയ എന്നിവരുടെതാണ് വരികള്‍. അക്ഷയ് ഉണ്ണികൃഷ്ണന്‍, ജെയ്ക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

Advertisment