Advertisment

ബ്ലാസ്‌റ്റേഴ്‌സിനും യുവതാരങ്ങള്‍ക്കും വിനീത് ഒരു ആവേശമാണ്; സൂപ്പര്‍താരത്തെ പുകഴ്ത്തി റെനെ

New Update

കൊച്ചി: കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിന് മുമ്പ് സൂപ്പര്‍താരം സി.കെ വിനീതിനെ പ്രശംസിച്ച് കോച്ച് റെനെ മ്യൂളന്‍സ്റ്റീന്‍ രംഗത്ത്. ബ്ലാസ്റ്റേഴ്‌സിലെ യുവതാരങ്ങള്‍ക്കും മലയാളി താരങ്ങള്‍ക്കും വിനീത് ആവേശമാണെന്ന് പറഞ്ഞ റെനെ വിനീതിന്റെ ബൂട്ടില്‍ നിന്നും ഒരൊറ്റ ഗോള്‍ നേടിയാല്‍ പുതിയ ഊര്‍ജ്ജം താരത്തിന് ലഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

വിനീത് മാത്രമല്ല ടീമിലെ മുന്നേറ്റ നിര മുഴുവനും ഒരു ബ്രേക്ക് ത്രൂവിനായി കാത്തിരിക്കുകയാണെന്നും റെനെ പറഞ്ഞു. ബ്ലസാറ്റേഴ്‌സ് നിരയില്‍ ഇന്നത്തെ മത്സരത്തില്‍ ഇയാന്‍ ഹ്യൂമും സികെ വിനീതും വെസ് ബ്രൗണും തിരിച്ചെത്തുമെന്ന സൂചനയും ബ്ലാസ്റ്റേഴ്‌സ് കോച്ച് നല്‍കി. പരിക്കു മൂലം ഹ്യൂമിനു കഴിഞ്ഞ മത്സരം നഷ്ടമായപ്പോള്‍ വിനീതിനു വിലങ്ങു തടിയായത് മുബൈക്കെതിരെ ലഭിച്ച ചുവപ്പുകാര്‍ഡാണ്.

ഗോവക്കെതിരായ മത്സരത്തില്‍ 5-2 ന് തോല്‍വിയേറ്റു വാങ്ങിയേറ്റു വാങ്ങിയതിന്റെ കനത്ത ക്ഷീണം മാറ്റാനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നു സ്വന്തം ഗ്രൗണ്ടില്‍ മത്സരത്തിനിറങ്ങുന്നത്. അവസാന മത്സരത്തില്‍ ബംഗളൂരു എഫ്‌സിയോട് തോല്‍വിയേറ്റു വാങ്ങിയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും വരുന്നത്.രാത്രി എട്ട് മണിക്കാണ് കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മത്സരം.

cricket sachin blasters
Advertisment