Advertisment

മഴക്കെടുതിയില്‍ സംസ്ഥാനത്താകെ 9 ദിവസത്തിനിടെ 164 പേര്‍ മരിച്ചു;1568 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; കൂടുതല്‍ കേന്ദ്രസഹായം തേടി; കേന്ദ്രത്തിന് അനുകൂല മനോഭാവമെന്നും മുഖ്യമന്ത്രി

New Update

തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്താകെ 9 ദിവസത്തിനിടെ 164 പേര്‍ മരിച്ചു. കൂടുതല്‍ കേന്ദ്രസഹായം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രത്തിന് അനുകൂല മനോഭാവമാണ്. പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നുണ്ട്.

publive-image

സംസ്ഥാനത്താകെ 1568 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലധികം പേരാണ്. 4000 പേരെ എന്‍ഡിആര്‍എഫ് രക്ഷപ്പെടുത്തി. ജില്ല തിരിച്ച് കണക്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് തന്നെ എല്ലാവരെയും പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്.

Advertisment