Advertisment

പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 8,316 കോടിയുടെ നഷ്ടമെന്ന് മുഖ്യമന്ത്രി; 38 പേര്‍ മരിച്ചു; നാല് പേരെ കാണാതായി

New Update

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 8,316 കോടിയുടെ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 38 പേര്‍ മരിച്ചു. നാല് പേരെ കാണാതായി. ഇപ്പോഴത്തേത് ഏറ്റവും വലിയ കാലര്‍ഷക്കെടുതിയാണ്. 10,000 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. 215 ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി.

publive-image

27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരാതികളില്ലാതെ നടത്താന്‍ സാധിച്ചു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഇടപെട്ടു. സഹായിച്ചു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഇടപെടുകയും സഹായിക്കുകയും ചെയ്തു.

Advertisment