Advertisment

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1027.07 കോടി രൂപ കവിഞ്ഞു. പ്രവാഹം തുടരുന്നു

New Update

publive-image

Advertisment

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം വ്യാഴാഴ്ച രാത്രി പത്തുമണിയോടെ  1027.07 കോടി രൂപ കവിഞ്ഞു . ഇന്നും നിരവധി ആളുകളാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക കൈമാറിയത്.

ഇലക്ട്രോണിക്സ് പേയ്മെന്റിലൂടെ 145.17 കോടി, യുപിഐ/ക്യുആർ/വിപിഎ വഴി 46.04 കോടി, പണം/ചെക്ക്/ആർടിജിഎസ് വഴി 835.86 കോടിയുമാണ് ഇതുവരെ ലഭിച്ചത്.

ദുരിതാശ്വാസ നിധിയിലേക്ക് റിലയൻസ് ഫൗണ്ടേഷൻ 21 കോടി രൂപ നൽകി. ചെയർപേഴ്സൻ നിത അംബാനി മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. ഇന്ത്യൻ നേവി 8.92 കോടി രൂപ സംഭാവന നൽകി. നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലൻബ മുഖ്യമന്ത്രിക്കു ചെക്ക് കൈമാറി.

pinarayi
Advertisment