Advertisment

എസ്. ഹരീഷിന് പിന്തുണയറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ;എഴുതാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ല; സര്‍ഗാത്മകതയെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്‌ച്ച കാണിക്കില്ല

New Update

Advertisment

തിരുവനന്തപുരം: മീശയെന്ന നോവലിന്റെ പേരില്‍ എഴുത്തുകാരന്‍ എസ്. ഹരീഷിന് പിന്തുണയറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ലെന്ന് പിണറായി പ്രസ്താവനയില്‍ അറിയച്ചു.

മീശ നോവല്‍ മലയാളത്തിലെ പ്രമുഖ ആഴ്‌ച്ച പതിപ്പില്‍ നിന്നും പിന്‍വലിച്ച്‌ മണിക്കൂറുകള്‍ക്കകം ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ സാഹിത്യകാരന്റെ ഒപ്പമുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ല. നിര്‍ഭയമായ അന്തരീക്ഷത്തിലേ സര്‍ഗ്ഗാത്മകത പുലരൂവെന്നും അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

മീശ എന്ന നോവലിന്റെ രചയിതാവ് ഹരീഷ് വിവാദങ്ങളില്‍ അസ്വസ്ഥ ചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയില്‍ മുന്നോട്ടു പോവുക എന്നതാണ് വിവാദം ഉണ്ടാക്കുന്നവര്‍ക്ക് അദ്ദേഹം നല്‍കേണ്ട ഉചിതമായ മറുപടി എന്നു കരുതുന്നു. എഴുത്ത് ഉപേക്ഷിക്കരുതെന്നും പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണമെന്നും പിണറായി അറിയിച്ചു.

Advertisment