Advertisment

സഹോദരനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച പ്ലസ്ടു വിദ്യാർഥി അപകടത്തിൽ മരിച്ചു. സഹോദരന് പരിക്ക്

New Update

publive-image

Advertisment

കൊച്ചി∙ സഹോദരനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച പ്ലസ്ടു വിദ്യാർഥി അപകടത്തിൽ മരിച്ചു. റിയൽ അറേബ്യ റസ്‌റ്റോറന്റ് ഉടമ കണ്ണൂർ അഴിയൂർ കോറോത്ത് റോഡ് അൽഫജറിൽ ഒ. മുഹമ്മദ് സാഹിറിന്റെയും സി.എച്ച്. ഫസീജയുടെയും മകൻ ഫർസീൻ റോഷൻ സാഹിർ (17) ആണു മരിച്ചത്.

സ്‌കൂട്ടർ ഓടിച്ചിരുന്ന സഹോദരൻ സുഫർ സാഹിർ നിസാര പരുക്കോടെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന്‍ ഫർസീനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാ വൈകിട്ട് ആറരയോടെ മരണം സംഭവിച്ചു.

എളമക്കര ഗവ. ഹൈസ്‌കൂളിലെ വിദ്യാർഥിയാണ്. സംസ്‌കാരം ബുധനാഴ്ച 12.30ന് എറണാകുളം തോട്ടത്തുംപടി ജുമാമസ്ജിദിൽ നടക്കും. ഫർസീന്റെ കുടുംബം വർഷങ്ങളായി എളമക്കര കൗസല്യ നഗർ റൂബി അപ്പാർട്ട്‌മെന്റ്‌സിലാണ് താമസം.

തിങ്കളാഴ്ച രാത്രി പത്തരയോടെ ഒബ്‌റോൺ മാളിനു സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ യൂടേൺ എടുക്കുമ്പോൾ പാൽ കയറ്റിവന്ന വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

cochin crime
Advertisment