നിപ: കോഴിവിപണിക്ക് തിരിച്ചടി. 30 ശതമാനത്തോളം കച്ചവടം കുറഞ്ഞു

Friday, June 1, 2018

നിപ വൈറസ് കോഴികളിലൂടെ പകരുന്നുവെന്ന പ്രചാരണം കോഴിവിപണിക്ക് തിരിച്ചടിയായി. വാട്സാപ്പിലൂടെയും മറ്റുമുണ്ടായ പ്രചാരണത്തെ തുടര്‍ന്ന് 30 ശതമാനത്തോളം കച്ചവടം കുറഞ്ഞുവെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആഴ്ചയില്‍ ഒരുകോടി കിലോ കോഴിയിറച്ചിയാണ് കേരളത്തില്‍ വില്‍ക്കുന്നത്. കോഴികളില്‍ നിന്നല്ല നിപ പടര്‍ന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. ഇത് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ് കുറിപ്പും പുറത്തിറക്കി.

അസത്യപ്രസ്താവനകള്‍ നടത്തി സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡി.ജി.പി.ക്ക് പരാതി നല്‍കിയെന്നും ഭാരവാഹികള്‍ പറഞ്ഞു.

×