Advertisment

മൂക്കുത്തി അണിയേണ്ടത് ഇടത് മൂക്കിലോ വലത് മൂക്കിലോ ?

author-image
admin
New Update

പ്പോള്‍ എല്ലാ സ്ത്രീകളും തന്നെ മൂക്കുത്തി അണിയാറുണ്ട്. അത് ഫാഷന്റെ ഒരു ഭാഗമായിത്തന്നെ മാറിക്കഴിഞ്ഞു. ഇടതുമൂക്കോ വലതുമൂക്കോ ഇഷ്ടമുള്ളപോലെയാണ് കുത്താറുള്ളത്.

Advertisment

എന്നാല്‍ സ്ത്രീകൾ ഇടതുഭാഗത്തു മൂക്കുത്തിയണിയുന്നതാണ് കൂടുതൽ നല്ലതെന്നു വേദത്തിൽ പറയുന്നു. സ്വർണ്ണം ,വെള്ളി തുടങ്ങിയ പല ലോഹങ്ങൾ മൂക്കുകുത്തിയായി ഉപയോഗിക്കാറുണ്ട്. എന്നാൽ സ്വർണ മൂക്കുകുത്തി ധരിക്കുന്നതാണ് ഏറ്റവും ഉത്തമം.

publive-image

സ്വർണത്തിൽ ശുഭഗ്രഹമായ വ്യാഴത്തിന്റെയും (നാഡിപ്രകാരം ജീവകാരകൻ) രവിയുടെയും (നാഡിപ്രകാരം ആത്മകാരകൻ) ചൊവ്വയുടെയും (നാഡിപ്രകാരം ഭർതൃകാരകനും സഹോദരകാരകനുമാണ്) സ്വാധീനമുണ്ട്.കൂടാതെ ദൈവീകമായ സ്വർണത്തിന് ലക്ഷ്മീദേവിയുടെ കാരകത്വവുമുണ്ട്.

വജ്രമൂക്കുത്തി ധരിക്കുന്നത് നല്ലതെങ്കിലും എല്ലാവർക്കും ഒരുപോലെ ധരിക്കാവുന്ന ഒരു രത്നമല്ലിത്. ജാതകപ്രകാരം ശുക്രൻ അനിഷ്ടസ്ഥാനങ്ങളിൽ നിൽക്കുന്നവർക്ക് ഇത് ധരിച്ചാൽ ദോഷമുണ്ടാകും.എന്നാൽ ശുക്രൻ അനുകൂലസ്ഥാനങ്ങളിൽ നിൽക്കുന്നവർക്കും ശുക്രന്റെ രാശിയിൽ ജനിച്ചവർക്കും ഇത് സത്‌ഫലങ്ങൾ നൽകും.

Advertisment