Advertisment

സര്‍ക്കാര്‍ പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ ജയിലില്‍ റീസൈക്കിള്‍ ആകുന്നു

New Update

ചെന്നൈ യിലെ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ ( Puzal Central Prison) എത്തപ്പെട്ട 9 ടണ്‍ നോട്ടുകള്‍ റീസൈക്കിള്‍ ചെയ്യുന്ന തകൃതിയായ ജോലിയിലാണ് അവിടുത്തെ തടവുപുള്ളികളും ,ജയില്‍ വാര്‍ഡന്മാരും.

Advertisment

publive-image

പിറകേ 70 ടണ്‍ നോട്ടുകള്‍ കൂടി വരുന്നുണ്ട്. ഇതുമൂലം ജയിലിലെ തടവുപുള്ളികള്‍ക്ക് നല്ല ചാകരക്കാലമാണ്. 20-25 തടവുപുള്ളികള്‍ ദിവസവും ഈ ജോലിയിലേര്‍പ്പെട്ടിരിക്കുന്നു. 8 മണിക്കൂര്‍ ജോലിക്ക് 200 രൂപവരെ കൂലി ലഭിക്കും.

publive-image

പിന്‍വലിച്ച പഴയ നോട്ടുകള്‍ റീസൈക്കിള്‍ ചെയ്തു ഫയലുകള്‍. പാഡുകള്‍ എന്നിവ നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ ജയിലാണ് പുഴല്‍ സെന്‍ട്രല്‍ ജയില്‍.

publive-image

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച 70 ടണ്‍ പഴയ നോട്ടുകള്‍ക്ക് പുറമേ കൂടുതല്‍ അളവില്‍ പിന്‍വലിച്ച നോട്ടുകള്‍ റീസൈക്കിള്‍ ആകുന്ന മുറയ്ക്ക് സെന്‍ട്രല്‍ ജയിലേക്ക് വീണ്ടും അയക്കുന്നതാണ്.

publive-image

Advertisment