Advertisment

വിലയ്ക്ക് വാങ്ങാം വധുവിനെ. മാതാപിതാക്കള്‍ മക്കളെ നവവധുവിനെപ്പോലെ ഒരുക്കി മേളയില്‍ കൊണ്ടുവരും. കൂടുതല്‍ തുക നല്‍കുന്ന വ്യക്തിക്ക് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൊടുക്കും

New Update

വധുവിനെ വിലപേശി വാങ്ങാവുന്ന ഒരു മേള നടക്കുന്ന സ്ഥലമാണ് ബുള്‍ഗാറിയയിലെ Stara Zagora സിറ്റി. 18000 ത്തോളം വരുന്ന ന്യൂനപക്ഷമായ ഇവിടുത്തെ നാടോടികളായ റോമാകളിലെ Kalaidzhi എന്ന ക്രിസ്ത്യന്‍ വിഭാഗമാണ്‌ ഈ ബ്രൈഡല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കുക..

Advertisment

publive-image

പത്താം ക്ലാസ് കഴിഞ്ഞാല്‍ അല്ലെങ്കില്‍ 15 വയസ്സ് തികഞ്ഞാല്‍ വഴിതെറ്റും എന്ന കാരണത്താല്‍ ഈ വിഭാഗങ്ങള്‍ പെണ്‍കുട്ടികളെ സ്കൂളുകളില്‍ അയക്കാറില്ല.

നിര്‍ദ്ധനരായ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ സാമ്പത്തിക പരാധീനത മൂലം വിവാഹം കഴിച്ചയക്കാന്‍ മാര്‍ഗ്ഗമില്ലാതെ, മാതാപിതാക്കള്‍ നവവധുവിനെപ്പോലെ തയ്യാറാക്കി ഈ മേളയില്‍ കൊണ്ടുവന്നു നിര്‍ത്തുന്നു. സുന്ദരികളായ പെണ്‍കുട്ടികളെ ജീവിത പങ്കാളികളാക്കുക എന്ന ലക്ഷ്യവുമായി ധാരാളം യുവാക്കളും ഇവിടെ എത്താറുണ്ട്.

publive-image

താല്‍പ്പര്യമുള്ള പുരുഷന്മാര്‍ പെണ്‍കുട്ടികളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവര്‍ക്ക് പരസ്പ്പരം ആശയവിനിമയം നടത്താനുള്ള സൗകര്യം മാതാപിതാക്കള്‍ ഒരുക്കി നല്‍കുന്നു. വരനൊപ്പം രക്ഷകര്‍ത്താവും ഉണ്ടാകുക പതിവാണ്. അതിനുശേഷമാണ് വില ഉറപ്പിക്കുക. ഇത് വിലപേശലിലൂടെയാണ് നടക്കുക. കൂടുതല്‍ തുക നല്‍കുന്ന വ്യക്തിക്ക് പെണ്‍കുട്ടിയെ സ്വന്തമാക്കാം .

publive-image

ധാരണയുറച്ചാല്‍ പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ക്ക് വരന്‍ നല്‍കേണ്ട തുക പരസ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ഒരു പെണ്‍കുട്ടിയ രണ്ടുപേര്‍ ഇഷ്ടപ്പെട്ടാല്‍ സമ്മാനത്തുകയാകും മുഖ്യ മാനദണ്ഡം. ഇത് ലേലം വിളിപോലെ നടക്കാറുണ്ട്. കൂടുതല്‍ തുക നല്‍കുന്ന വ്യക്തിക്ക് പെണ്‍കുട്ടിയെ വധുവാക്കാം.

publive-image

18000 ത്തോളം വരുന്ന Kalaidzhi വിഭാഗത്തിലുള്ള വര്‍ക്ക് മാത്രമേ ഈ മേളയില്‍ പ്രവേശനമുള്ളു. അതുകൊണ്ടുതന്നെ പെണ്‍കുട്ടികളെ വിലയ്ക്ക് വാങ്ങാനും അവര്‍ക്ക് മാത്രമാണ് അധികാരം.നിയമപരമായി ഈ മേളക്ക് ഇതുവരെ ഒരു വിലക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

publive-image

Advertisment