Advertisment

കോവിഡ് 19: ഇന്ത്യയിൽ ആശാവഹമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങി

New Update

കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ ദിനം പ്രതി കുറയുന്നത് ശുഭലക്ഷണമാണ്. കഴിഞ്ഞ വെള്ളിയാഴ്ച 151 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച 143 ഉം ഇന്നലെ 116 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Advertisment

പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ തെലുങ്കാന, 9 ദിവസത്തിനുശേഷം കോവിഡ് 19 വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖരറാവ് പ്രഖ്യാപിച്ചു.

publive-image

തെലുങ്കാനയിൽ ആകെ 70 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 11 പേർക്ക് നെഗറ്റിവ് റിപ്പോർട്ടാണ് ലഭിച്ചത്. ബാക്കിയുള്ളവർ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു.

അവരുടെ ക്വാറന്റൈൻ ഏപ്രിൽ 7 നു പൂർത്തിയാകും. പുതിയ കേസുകളൊന്നും അവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല, അതുകൊണ്ടുതന്നെ ഏപ്രിൽ 7 നു കൊറോണ വിമുക്ത സംസ്ഥാനമായി തെലുങ്കാന പ്രഖ്യാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

ലോക്ക് ഡൗൺ കാലയളവിൽ തൊഴിലാളികൾക്ക് വേതനവും താമസവും ഭക്ഷണവും നൽകണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം ഒരളവുവരെ പ്രാവർത്തികമായിട്ടുണ്ട്. അതും വ്യാപനത്തെ ഗണ്യമായി കുറച്ചു.

publive-image

രാജ്യത്തിനു വെളിയിൽ നിന്നുള്ള ആളുകളുടെ വരവ് നിലച്ചതും സാമൂഹ്യ വ്യാപനം തടയാൻ കഴിഞ്ഞതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ്.

വൈറസ് ബാധിതരെ കണ്ടെത്തി ടെസ്റ്റ് നടത്തുന്നതിലും അവരുടെ ക്വാറന്റൈൻ  പരിചരണത്തിലും പഴുതടച്ച ശ്രദ്ധ പതിപ്പിച്ചാൽ നമ്മൾ അതിവേഗം ഈ മഹാമാരിയെ തുരത്തുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.

Advertisment