Advertisment

ചൈനയിലും ഇറ്റലിയിലുമായി 6 കോടിയിലധികം ജനങ്ങൾ വീടുകൾക്കുള്ളിൽ കഴിയാൻ നിർബന്ധിതർ, അമേരിക്കയിലെ മൂന്നു സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ

New Update

ദ്യചിത്രം ഇറ്റലിയിലെ തിരക്കേറിയ മിലാൻ സെൻട്രൽ സ്റ്റേഷന്റെ ഞായറാഴ്ചയിലെ ചിത്രമാണ്. കൊറോണ വൈറസ് ഭീതിമൂലം ഇവിടെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു.

Advertisment

ഇറ്റലിയിൽ 1.60 കോടി ജനങ്ങൾ തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു. ചൈനയിൽ ഇത് 4 കോടി 60 ലക്ഷത്തിൽ അധികമാണ്. ഇറ്റലിയിൽ കഴിഞ്ഞ ഞായറാഴ്ചമാത്രം മരണപ്പെട്ടത് 133 പേരാണ്. റോമിലെ ഹോട്ടൽ ബുക്കിംഗുകൾ 90 % വും ക്യാൻസൽ ചെയ്യപ്പെട്ടിരിക്കുന്നു.

publive-image

ഇറ്റലിയിലെ മിലാനിലും ലോംബാര്ഡിലും ജനങ്ങൾക്ക് വീടിനുപുറത്തിറങ്ങുന്നതിന് വിലക്കാണ്. കൊറോണ വൈറസ് 106 രാജ്യങ്ങളിൽ വ്യാപിച്ചുകഴിഞ്ഞു. ജപ്പാനിലും ഇറാനിലും അടിയന്തരാവസ്ഥയ്ക്കു സമാനമായ സ്ഥിതിയാണുള്ളത്.

publive-image

അമേരിക്കയിൽ ഇതുവരെ 22 പേർ മരിക്കുകയും 545 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കാലിഫോർണിയ,ന്യൂയോർക്ക്, ഒരെഗൺ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

publive-image

ലോകമൊട്ടാകെ 1.11 ലക്ഷം ആളുകൾ കൊറോണാ ബാധിതരാണ്. മരണം നാലായിരത്തോടടുക്കുന്നു.

രണ്ടാമത്തെ ചിത്രം ചൈനയിലെ തിയാനന്മെൻ സ്‌ക്വയറിലെ കഴിഞ്ഞ ഡിസംബറിലെ സ്ഥിതിയും ഇക്കഴിഞ്ഞ മാർച്ച് 6 ലെ അവസ്ഥയും ( മൂന്നാം ചിത്രം)

Advertisment