Advertisment

ഡോക്ടര്‍മാര്‍ വെള്ളക്കോട്ടും വക്കീലന്മാര്‍ കറുത്ത കോട്ടും ധരിക്കുന്നതെന്തിന് ?

New Update

ഇവരെപ്പറ്റി ഓര്‍ക്കുമ്പോള്‍ ചെറുപ്പം മുതല്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഇവരുടെ ഡ്രസ്സ്‌ കോഡ് ആണ്.. എന്തുകൊണ്ടാണ് ഇവര്‍ ഇത്തരം കോട്ടുകള്‍ ധരിക്കുന്നത് എന്നറിയാമോ ?

Advertisment

publive-image

വക്കീലിന്‍റെ കറുത്തകോട്ട്:

ഇതിനു കാരണമായി പല കഥകളുണ്ടെങ്കിലും ഏറ്റവും വിശ്വാസയോഗ്യമായത് ഇതാണ്.അതായത് ബ്രിട്ടനിലെ KING Charles ii ന്‍റെ മരണത്തെത്തുടര്‍ന്ന് ബ്രിട്ടനിലെ കോടതികളില്‍ കറുത്ത വസ്ത്രം ധരിക്കാന്‍ രാജകു ടുംബം നിര്‍ദ്ദേശം നല്‍കി.

ബ്രിട്ടനില്‍ തണുപ്പായതിനാല്‍ കോട്ട് ഒഴിവാക്കാനാകില്ല. അങ്ങനെ വക്കീലും, ജഡ്ജി യുമെല്ലാം കറുത്ത കൊട്ടുധരിച്ചു കോടതിയിലെത്തി. ഇത്പിന്നീട് ഡ്രസ്സ്‌ കോഡായി അംഗീകരിക്കപ്പെട്ടു. നമ്മുടെ ജൂഡിഷ്യറി ബ്രിട്ടനിലെ ജഡീഷ്യറിയുടെ പരിഷക്കരിച്ച രൂപമാണ്. അങ്ങനെ കറുത്തകോട്ട് ,വക്കീലന്മാര്‍ക്ക് ഇവിടെയും യൂണിഫോമായി മാറി.

ഡോക്ടറുടെ വെള്ളക്കോട്ട്:

1930 മുതല്‍ അതായത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് ഡോക്ടര്‍മാര്‍ക്ക് വെള്ളക്കോട്ടു എന്ന യൂണിഫോം നിലവില്‍വന്നത്‌. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും മെഡിക്കല്‍കോളേജ്കളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വെള്ളക്കോട്ടു നല്‍കിത്തുടങ്ങി. ഈ യൂണിഫോം രീതിയെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്..

അതായത് രോഗികള്‍ക്കും മറ്റു സ്റ്റാഫ്‌ നും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നു കൂടാതെ ശുചിത്വത്തിന്‍റെ പ്രതീകം, നിയമപാലനം ഇതൊക്കെയാണ് ഈ യൂണിഫോം അര്‍ഥമാക്കുന്നതെങ്കിലും ആധുനിക മെഡിസിന്‍ രംഗത്തെ പലരും ഇതംഗീകരിക്കുന്നില്ല. പ്രത്യേകിച്ചും സര്‍ജന്മാര്‍ (Surgeon) വെള്ളക്കോട്ടു ധരിക്കാറില്ല.. പകരം നേര്‍ത്ത പേള്‍ ബ്ലൂ ബ്ലേസര്‍ ആണ് അവര്‍ ധരിക്കുന്നത്.

Advertisment