Advertisment

പാസ്പോർട്ടിലെ വർണ്ണ വിവേചനം അവസാനിപ്പിക്കുക: കൾച്ചറൽ ഫോറം എറണാകുളം ജില്ലാ കൺവെൻഷൻ

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:  പാസ്സ്പോർട്ടിലെ നിറം മാറ്റം കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തിയാൽ തൊഴിലാളികളായ പ്രവാസികൾ എയർപോർട്ട് മുതൽ തന്നെ വിവേചനം അനുഭവിക്കേണ്ടിവരുമെന്നു കൾച്ചറൽ ഫോറം സെക്രട്ടറി സാദിഖ് ചെന്നാടൻ അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലാ കൾച്ചറൽ ഫോറം കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

വിദേശത്തെത്തിയാൽ എംബസ്സികളിലും തൊഴിലിടങ്ങളിലും ഈ വിവേചനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെതിരെ പ്രവാസികൾ ഒറ്റക്കെട്ടായി നിയമ പോരാട്ടം നടത്തേണ്ടതിന്റെ ആവശ്യകത കൺവെൻഷനിൽ സംസാരിച്ചവർ ഊന്നിപ്പറഞ്ഞു.

കൺവെൻഷനോടനുബന്ധിച്ചു മണ്ഡലം തെരഞ്ഞെടുപ്പുകളും നടന്നു. വൈസ് പ്രസിഡന്റ് പി. എം.എ. ലത്തീഫ് മണ്ഡലം തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം കെ. ജി മോഹനൻ ചടങ്ങിൽ സംസാരിച്ചു. ഖത്തർ നാഷണൽ ദിനത്തോടനുബന്ധിച്ചു ഏഷ്യൻ ടൗണിൽ പ്രവാസികൾക്കായി നടത്തിയ പരേഡിൽ ദോഹ മെട്രോയുടെ മാതൃക ഉണ്ടാക്കി ശ്രദ്ധേയനായ ഷറഫുദ്ധീനെ യോഗത്തിൽ അഭിനന്ദിച്ചു.

വൈസ് പ്രസിഡന്റ് പി.എ. ഷാജഹാൻ കൺവെൻഷനിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി താഹ പെരുമ്പാവൂർ സ്വാഗതം പറഞ്ഞു, വൈസ് പ്രസിഡന്റ് നൂർജഹാൻ ഫൈസൽ നന്ദിയും പറഞ്ഞു.

Advertisment