Advertisment

നമ്മുടെ കറന്‍സിയില്‍ കാണുന്ന ഗാന്ധിജിയുടെ ഫോട്ടോ ഒരു പോട്രൈറ്റ് ചിത്രമല്ല. സാധാരണ ചിത്രം പോട്രൈറ്റ് ചെയ്യുകയായിരുന്നു

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

മ്മുടെ എല്ലാ കറന്‍സി നോട്ടിലും ഗാന്ധിജിയുടെ ഫോട്ടോ ഉണ്ട്. ഈ ഫോട്ടോ നമ്മുടെ കറന്‍സി യുടെ ട്രേഡ് മാര്‍ക്ക് ആണ്. ഈ ഫോട്ടോ എങ്ങനെ വന്നു. ഇത് ഒരു പോട്രൈറ്റ് ചിത്രമല്ല. അദ്ദേഹത്തിന്‍റെ ഒരു സാധാരണ ചിത്രം പോട്രൈറ്റ് ചെയ്യുകയായിരുന്നു. (ചിത്രം കാണുക )

Advertisment

publive-image

നമ്മുടെ കറന്‍സിയില്‍ കാണുന്ന ഗാന്ധിജിയുടെ ഫോട്ടോ അന്ന ത്തെ ബര്‍മ്മയുടെയും ഭാരതത്തിന്റെയും ചുമതലയുണ്ടായി രുന്ന ബ്രിട്ടീഷ് സെക്രട്ടറി ഫ്രെടറിക് പെതിക് ലാറന്‍സ് നെ സന്ദര്‍ ശിക്കാന്‍ കൊല്‍കത്ത യിലെ വൈസ്രായി ഹൌസില്‍ ഗാന്ധിജി എത്തിയപ്പോള്‍ എടുത്തതാണ്. ഈ ഫോട്ടോ പോട്രൈറ്റ് ആക്കി നമ്മുടെ കറന്‍സികളില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

publive-image

1996 മുതലാണ്‌ നോട്ടുകളില്‍ ഗാന്ധിജിയുടെ ഫോട്ടോ മുദ്രണം ചെയ്യാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.അതിനു മുന്പ് അശോക സ്തംഭമായിരുന്നു ഉപയോഗിച്ചിരുന്നത്.96 ന് ശേഷം അശോക സ്തംഭത്തിന്‍റെ സ്ഥാനത്തു ഗാന്ധിജിയും നോട്ടിന്റെ ഇടതുവശത്തു താഴെയായി അശോക സ്തംഭവും മുദ്രണം ചെയ്യ പ്പെട്ടു.ഇന്ന് 5 രൂപ മുതല്‍ 1000 രൂപ വരെയുള്ള നോട്ടുകളില്‍ ഗാന്ധിജിയുടെ ഫോട്ടോ ആണ് നല്‍കുന്നത്.

publive-image

ഇതിനു മുന്‍പ് 1987 ല്‍ ആദ്യമായി 500 രൂപ നോട്ട് പുറത്തിറ ങ്ങിയപ്പോള്‍ ഗാന്ധിജിയുടെ വാട്ടര്‍ മാര്‍ക്ക് ചിത്രം അതില്‍ കൊ ടുത്തിരുന്നു.

ഒരു രൂപാ നോട്ട് വീണ്ടും അച്ചടിക്കാന്‍ തുടങ്ങിയിരിക്കുക യാണല്ലോ. ഇതില്‍ പഴയതുപോലെ റിസേര്‍വ് ബാങ്ക് ഗവര്‍ണ ര്‍ക്ക്‌ പകരം ഫിനാന്‍സ് സെക്രട്ടറി യാണ് ഒപ്പിടുക. (ചിത്രം കാണുക ). കറന്‍സി ഓഫ് ഓര്‍ഡിനന്‍സ് പ്രകാരം ഒരു രൂപാ നോട്ട് കേന്ദ്ര സര്‍ക്കാരും 2 മുതല്‍ 1000 വരെയുള്ള നോട്ടുകള്‍ റിസര്‍വ് ബാങ്കുമാണ് പുറത്തിറക്കുക.

publive-image

1957 വരെ ഒരു രൂപയെന്നാല്‍ 16 അണ യായിരുന്നു. അതിനുശേ ഷം ഒരു രൂപ 100 പൈസ എന്ന ദശാoശ രീതി നിലവില്‍ വന്നു. ഗാന്ധിജിയുടെ ഫോട്ടോ കറന്‍സി യില്‍ നിലവിലായത് 1996 മുതലാണ്‌. സ്വാതന്ത്ര്യം കിട്ടി ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷവും നമ്മുടെ ഒരു രൂപ കറന്‍സി യില്‍ കിംഗ്‌ ജോര്‍ജ് ന്‍റെ ചിത്രമാ യിരുന്നു അച്ചടിച്ചിരുന്നത്.പിന്നീട് അത് മാറ്റി ആദ്യം പത്തു രൂപാ നോട്ടില്‍ അശോക സ്തംഭം അച്ചടിക്കാന്‍ തുടക്കമിട്ടു. (ചിത്രങ്ങള്‍ കാണുക )

publive-image

Advertisment