ജൂതരെ (യഹൂദര്‍) ആജന്മശത്രുക്കളായിക്കണ്ട് അവരെ ഭൂമുഖത്തുനിന്നുതന്നെ ഉന്മൂലനം ചെയ്യാന്‍ തുനിഞ്ഞ ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ തന്‍റെ പൊതുപ്രസംഗങ്ങള്‍ക്ക് മുന്‍പ് പല പോസുകളില്‍ ഫോട്ടോ എടുക്കുമായിരുന്നു. ഈ ഫോട്ടോകള്‍ നോക്കിയാണ് അദ്ദേഹം പ്രസംഗത്തിന്റെ റിഹേര്‍സല്‍ നടത്തിയിരുന്നത്.
ആളുകളെ ആകര്‍ഷിക്കാനും ,ഭയപ്പെടുത്താനുമൊക്കെ ഈ പോസുകള്‍ ഉതകും എന്നദ്ദേഹം കരുതിയിരുന്നു. ഈ ചിത്രങ്ങള്‍ ഹിറ്റ്ലറുടെ സ്വകാര്യ ഫോട്ടോഗ്രാഫര്‍ ഹെന്റിക് ഹാഫ്മാനാണ് ( 1885 - 1957 ) പകര്‍ത്തിയിരുന്നത്.
ജര്‍മ്മന്‍ ചാന്‍സലര്‍ ആയശേഷം ഹിറ്റ്ലറുടെ ഫോട്ടോ എ ടുക്കാനുള്ള അവകാശം ഹെന്റിക് ഹാഫ്മാനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം ആയിരക്കണക്കിന് ഫോട്ടോ കള്‍ അദ്ദേഹം എടുത്തിരുന്നു. ഇവയുടെ നെഗറ്റീവ് എ ല്ലാം പരിശോധിച്ച ശേഷം അവ നശിപ്പിച്ചു കളയാനായിരുന്നു ഹിറ്റ്ലര്‍ ഉത്തരവ് നല്‍കിയിരുന്നത്. എന്നാല്‍ ഹെന്റിക് ഹാഫ്മാന്‍ അവ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്നു.
യുദ്ധത്തിനുശേഷം ഹെന്റിക് ഹാഫ്മാനെ അമേരിക്കന്‍ സൈന്യം അറസ്റ്റു ചെയ്യുകയും ഈ നെഗറ്റീവുകളെല്ലാം കണ്ടെടുക്കുകയും ചെയ്തു. അങ്ങനെയാണ് ഇത് പുറംലോകമറിയുന്നത്. ഹെന്റിക് ഹാഫ്മാനു നാലു വര്‍ഷം തടവുശിക്ഷ ലഭിക്കുകയുണ്ടായി.
ഹെന്റിക് ഹാഫ്മാന്‍ എടുത്ത ചിത്രങ്ങള്‍ Secret Photos of Hitler എന്നപേരില്‍ പല വെബ്സൈറ്റ് കളില്‍ ലഭ്യമാണ്.