Advertisment

അറബിക്കടലിന്റെ റാണി ഇനി ലോകത്തിന്റെ റാണി ! ലോകവിനോദസഞ്ചാരികളുടെ ഏറ്റവും ഇഷ്ടസ്ഥലം കൊച്ചി !

New Update

ലോകവിനോദസഞ്ചാരികളുടെ ഏറ്റവും ഇഷ്ടസ്ഥലമായി നമ്മുടെ കൊച്ചിയെ തെരഞ്ഞെടുത്തിരിക്കുന്നു.

Advertisment

ലോകത്തെത്തന്നെ ഏറ്റവും വലിയ ട്രാവൽ സൈറ്റായ Tripadvisor ഇന്നലെ പുറത്തുവിട്ട " 2020 ട്രാവലേഴ്‌സ് ചോയിസ് ഡെസ്റ്റിനേഷൻ അവാർഡ്", ടോപ് ട്രെൻഡിങ് ഡെസ്റ്റിനേഷൻ ലിസ്റ്റിൽ ഒന്നാം സ്ഥാനം കൊച്ചിക്കാണ്. ആഗ്ര 25 മത്തെ സ്ഥാനത്തും. ഇന്ത്യയിലെ മറ്റൊരു സ്ഥലവും ഇതിനിടയിൽ സ്ഥാനം പിടിച്ചിട്ടില്ല.

publive-image

ഇതോടുകൂടി കൊച്ചിയിലേക്കും അതുവഴി കേരളത്തിലേക്കുമുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വളരെയേറെ വർദ്ധിമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.

നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിട്ടുള്ള വ്യക്തികളിൽനിന്നും അവിടുത്തെ സൗകര്യങ്ങളും, പ്രകൃതി സൗന്ദര്യവും, കാലാവസ്ഥയും, ആളുകളുടെ സഹകരണങ്ങളും, പൈതൃക സ്മാരകങ്ങളും, കഫേകളും, സാംസ്കാരിക തനിമകളും യാത്രാ സൗകര്യങ്ങളും ഒക്കെ വിലയിരുത്തിയാണ് ഈ സർവ്വേ നടത്തപ്പെട്ടിരി ക്കുന്നത്.

Advertisment