Advertisment

രാത്രിയില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യാന്‍ നിയമമില്ല. ചോദ്യം ചെയ്യാനായി ഒരു സ്ത്രീയെയും പോലീസ് സ്റ്റേഷനില്‍ വിളിപ്പിക്കാനും നിയമമില്ല. സ്ത്രീകള്‍ക്കുള്ള പ്രത്യേക നിയമങ്ങള്‍ അറിയാം ..

New Update

സ്ത്രീകളുടെ സുരക്ഷക്കായി ഉള്ള പ്രത്യേക നിയമങ്ങളെപ്പറ്റി അവരില്‍ത്തന്നെ പലര്‍ക്കും അറിവില്ല. അതില്‍ പ്രധാനമായ 6 കാര്യങ്ങള്‍ ഇവിടെ വിവരിക്കുന്നു.

Advertisment

1. രാത്രിയില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യാന്‍ നിയമമില്ല. വനിതാപോലീസിനും അതിനു കഴിയില്ല. അതിക്രൂരമായ ക്രൈം ആണെങ്കില്‍ രാത്രിയില്‍ അറസ്റ്റ് ചെയ്യേണ്ട ആവശ്യകത മജിസ്ട്രേറ്റിനെ ബോധ്യപ്പെടുത്തി മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ..

publive-image

2. പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീ രഹസ്യമായി മജിസ്ട്രേറ്റ്, വനിതാ പോലീസ് ഓഫീസര്‍, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ എന്നിവര്‍ക്ക് മുന്നില്‍ മാത്രം മൊഴി നല്‍കിയാല്‍ മതിയാകും. പരസ്യമായി മൊഴിയെടുക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹാവുമാണ്.

3. പലപ്പോഴും സ്ത്രീകള്‍ പോതുസമൂഹത്തെയും കുടുംബത്തെയും , ബന്ധുക്കളെയും ഭയന്ന് പോലീസില്‍ പോയി പരാതി നല്‍കാന്‍ മടിക്കാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഇമെയില്‍ വഴി പരാതി നല്‍കാവുന്നതാണ്‌. സ്ത്രീകള്‍ കാലതമാസത്താല്‍ നല്‍കുന്ന പരാതിയും രെജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് ബാധ്യസ്ഥരാണ്.

4. ബലാല്‍സംഗം ചെയ്യപ്പെടുന്ന യുവതിക്ക് ഏതു പോലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കാനും അധികാരമുണ്ട്‌. ആ പരാതി സീറോ FIR ആക്കി സംഭവം നടന്ന പോലീസ് സ്റ്റേഷനില്‍ അയക്കപ്പെടും.

5. ചോദ്യം ചെയ്യാനായി ഒരു സ്ത്രീയെയും പോലീസ് സ്റ്റേഷനില്‍ വിളിപ്പിക്കാന്‍ നിയമമില്ല. സ്ത്രീകളെ അവരുടെ വീട്ടില്‍ വച്ച് വനിതാ പോലീസിന്‍റെ സാന്നിദ്ധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളൂ.

6.പീഡിപ്പിക്കപ്പെടുന്ന സ്ത്രീയുടെ ഐഡന്റിറ്റി പൂര്‍ണ്ണമായും രഹസ്യമായി വയ്ക്കാന്‍ പോലീസും, മാദ്ധ്യമങ്ങളും ,പൊതുസമൂഹവും ബാധ്യസ്ഥരാണ്. പേരും വിവരങ്ങളും പുറത്തു പറയുന്നത് ശിക്ഷാര്‍ഹമാണ്...

Advertisment