Advertisment

നമ്മുടെ എം എല്‍ എമാര്‍ ദരിദ്രരോ, സമ്പന്നരോ? ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമായ ഒരു രാജ്യത്ത് ജനങ്ങള്‍ തെരഞ്ഞെടുത്തുവിടുന്ന ഈ എം.എല്‍.എ മാരുടെ ജീവിതശൈലി കാണേണ്ടതുതന്നെയാണ് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ചീറിപ്പായുന്ന പുതുപുത്തന്‍ വാഹനം, പളപളാന്നു വെട്ടിത്തിളങ്ങുന്ന വെള്ള വസ്ത്രങ്ങള്‍, ചുറ്റും അനുയായി വൃന്ദങ്ങള്‍, സംരക്ഷണത്തിനു സദാ സന്നദ്ധരായി പോലീസുകാര്‍, നല്ല ശമ്പളവും മറ്റാനുകൂല്യങ്ങളും. നാം തെരഞ്ഞെടുത്തുവിടുന്ന MLA മാരുടെ ഈ ജീവിത ശൈലി തന്നെ നമ്മള്‍ നല്‍കുന്ന നികുതിപ്പണം കൊണ്ടാണ് എന്ന് കൂടി അറിയുക.

Advertisment

ഭാരതത്തിലെ മുഴുവന്‍ MLA മാര്‍ക്കും കൂടി ഒരു മാസം നല്‍കുന്ന ശമ്പളവും മാറ്റാനുകൂല്യങ്ങളും ചേര്‍ത്ത് 53.5 കോടി രൂപ എന്നാണ് കണക്ക്. ശരാശരി വച്ചുനോക്കുമ്പോള്‍ ഭാരതത്തില്‍ ഒരു എം.എല്‍.എ യ്ക്ക് 1 ലക്ഷത്തി 30 നായിരം രൂപ പ്രതിമാസം ലഭിക്കുന്നുണ്ട്. പകരം ജനങ്ങള്‍ക്ക് ഇവരില്‍ നിന്നെന്തു ലഭിക്കുന്നു എന്നതാണ് കാതലായ ചോദ്യം ?

publive-image

ദാരിദ്ര്യവും ,പട്ടിണിയും ,തൊഴിലില്ലായ്മയും രൂക്ഷമായ ഒരു രാജ്യത്ത് ജനങ്ങള്‍ തെരഞ്ഞെടുത്തുവിടുന്ന ഈ എം.എല്‍.എ മാരുടെ ജീവിതശൈലി കാണേണ്ടതുതന്നെയാണ്.

2016 ലെ കണക്കനുസരിച്ച് ഭാരതത്തില്‍ ഒരു വക്തിയുടെ പ്രതിവ ര്‍ഷ വരുമാനം ( Per capita Income) ഒരു ലക്ഷത്തി എണ്ണായിരം രൂപയാണ്. അതായത് പ്രതിമാസം 9000 രൂപ. ഒരു വ്യക്തിയുടെ ഒരു വര്‍ഷത്തെ വരുമാനത്തിന്‍റെ ഒന്നരയിരട്ടി തുക, എം.എല്‍.എ മാര്‍ക്ക് ഒരു മാസം ലഭിക്കുന്നു എന്നര്‍ത്ഥം. വോട്ടുനല്‍കുന്ന ഒരു പൌരന്‍ മാസം 9000 രൂപ സമ്പാദിക്കുമ്പോള്‍ അദ്ദേഹം വോട്ടു നല്‍കി വിജയിപ്പിച്ച MLA പ്രതിമാസം 1,30,000 രൂപ സമ്പാദിക്കുന്നു.

MLA മാര്‍ക്കു ലഭിക്കുന്ന ശമ്പളം കണ്ടു നെറ്റി ചുളിയുന്നുവെങ്കില്‍ ഇതുകൂടി അറിയുക, ശമ്പളം കൂടാതെ ഇവര്‍ക്ക് എം.പി. മാരെപ്പോലെ ദിവസ അലവന്‍സ്, ഓഫീസ് അലവന്‍സ്,താമസം ,യാത്രാ അലവന്‍സ് തുടങ്ങിയ പല ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഇതിനുമപ്പുറം ഇവര്‍ക്ക് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, ചികിത്സാ ചെലവുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ വേറെയും ലഭിക്കുന്നു.

പല സംസ്ഥാനങ്ങളിലും പല തരത്തിലാണ് എം.എല്‍.എ മാരുടെ സാലറി നിശ്ചയിച്ചിരിക്കുന്നത്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് തെലുങ്കാന യിലെ MLA മാര്‍ക്കാണ് ,മാസം 2.5 ലക്ഷം രൂപ. മദ്ധ്യ പ്രദേശില്‍ 2.10 ലക്ഷവും ഉത്തര്‍ പ്രദേശില്‍ 1.87 ലക്ഷവും രൂപയാണു MLA മാരുടെ മാസശമ്പളം.

വോട്ടു ചെയ്യുന്ന പൌരന്മാര്‍ക്ക് നമ്മുടെ രാജ്യത്ത് നിയമനിര്‍മ്മാ ണവുമായി ബന്ധമൊന്നുമില്ല. തെരഞ്ഞെടുത്തുവിടുന്ന ജനപ്രതിനിധികളാണ് നിയമങ്ങള്‍ നിര്‍മ്മിക്കുന്നതും അത് പ്രാവര്‍ത്തികമാക്കാന്‍ ഉള്ള നടപടികള്‍ കൈക്കൊള്ളുന്നതും. അതാണ്‌ നിയമസഭകള്‍ അഥവാ നിയമനിര്‍മ്മാണസഭകള്‍.

ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍ എന്നിരിക്കെ നിയമനിര്‍മ്മാണം നടത്തുമ്പോഴും ജനങ്ങളുടെ അഭിപ്രായം അറിയാനുള്ള സംവിധാനം ഉണ്ടാകേണ്ടത് അനിവാര്യമാണ്.. രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായമല്ല മറിച്ച് ജനഹിതം അറിയാനുള്ള ഹിതപരിശോധന നമ്മുടെ രാജ്യത്തെ ജനകീയ സംവിധാനത്തില്‍ ഉണ്ടാകുകതന്നെ വേണം.

Advertisment