Advertisment

വുഹാൻ ഉയർത്തെഴുന്നേൽക്കുന്നു ! ലോകമാകെ മഹാമാരി നൽകിയ നഗരം സാധാരണനിലയിലേക്ക്

New Update

ലോകമാകെ മഹാമാരി നൽകിയ വുഹാൻ നഗരം മെല്ലെമെല്ലെ സാധാരണനിലയിലേക്ക് വരുകയാണ്. ബാങ്കുകൾ, ഹൈ സ്പീഡ് ട്രെയിനുകൾ, സബ് വേകൾ, ബസ് സർവീസ്, ഹോട്ടലുകൾ, റെസ്റ്റോറന്റ് ഒക്കെ തുറന്നുകഴിഞ്ഞു. 182 മെട്രോ സ്റ്റേഷനുകളും തുറന്നു.

Advertisment

ഏപ്രിൽ 8 വരെ ചില വിലക്കുകൾ തുടരും. ആട്ടോ ഇന്ഡസ്ട്രിയിലെ 50 % ഫാക്ടറികളും തുറന്നതിനാൽ ആളുകൾ ജോലിക്കെത്തിത്തുടങ്ങി.

publive-image

വുഹാനിൽനിന്ന് പുറത്തുപോകാനോ, പുറത്തുള്ളവർക്ക് വുഹാനിൽവരാനോ അനുവാദമില്ല. ഏപ്രിൽ 8 നുശേഷം അക്കാര്യം തീരുമാനിക്കും.

180 ബസ് റൂട്ടുകൾ തുറന്നിട്ടുണ്ട്. ട്രെയിനുകളിലും ബസ്സിലും ഒന്നിടവിട്ട സീറ്റുകളിലാണ് ആളുകളെ ഇരുത്തുന്നത്. ഇടയിൽ ഒരു സീറ്റ് ഒഴിവാക്കിയിടണം.

publive-image

65 വയസ്സിനു മുകളിലുള്ളവർ പബ്ലിക് ട്രാൻസ്പോർട്ട് ഉപയോഗിക്കാൻ പാടില്ലെന്ന് അറിയിപ്പുണ്ട്. വുഹാൻ സ്റ്റേഷനിൽ 200 ഇന്റലിജന്റ് ടെമ്പറേച്ചർ മോണിറ്ററിംഗ് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി അവിടെയെത്തുന്ന ഓരോ യാത്രക്കാരുടെയും ശരീരത്തെ താപനില കൃത്യമായി രേഖപ്പെടുത്തുന്നു.

സ്റ്റേഷനിലെത്തുന്നവർ രണ്ടു ഫേസ് മാസ്ക്ക് , ഗ്ലൗസ് , ഹസ്മേറ്റ് സ്യൂട്ട് എന്നിവ ധരിച്ചുവേണം വരേണ്ടത്. രാസപദാർത്ഥങ്ങളുടെ പ്രവർത്തനത്താൽ ശരീരം അണുവിമുക്തമാക്കുന്നതാണ് ശരീരം മുഴുവൻ കവർ ചെയ്യുന്ന ഹസ്മേറ്റ് സ്യൂട്ട്. കൊറോണ വൈറസ് മുക്തരാണെന്നുള്ള ഗ്രീൻ സിഗ്നൽ സ്വന്തം മൊബൈലിൽ കാണിച്ചാൽ മാത്രമേ അകത്തു പ്രവേശനം ലഭിക്കുകയുള്ളു.

publive-image

ചൈനയിൽനിന്ന് യൂറോപ്പിലേക്കുള്ള ഗൂഡ്സ് ട്രെയിൻ വീണ്ടും ആരംഭിച്ചിരിക്കുന്നു. വുഹാനിലെ ബുജിഷാൻ സ്റ്റേഷനിൽ നിന്ന് 166.4 ടൺ മെഡിക്കൽ സാമഗ്രിയുമായി ട്രെയിൻ ശനിയാഴ്ച യൂറോപ്പിലേക്ക് പുറപ്പെട്ടു. ഈ ട്രെയിൻ 15 ദിവസം കഴിഞ്ഞു ജർമ്മനിയിലെ ഹുയിസ്ബർഗിലെത്തിച്ചേരും.

publive-image

കഴിഞ്ഞ വർഷം 408 തവണ ചരക്കു തീവണ്ടി വുഹാനയിൽ നിന്ന് യൂറോപ്പിലേക്ക് പോയിരുന്നു. ഇപ്പോൾ സർജിക്കൽ ടവൽ, പ്ലാസ്റ്റിക് ബാഗ്, ടേബിൾ ക്ളോത്തുകൾ, ഉപകരണങ്ങൾ എന്നിവയാണ് ട്രെയിനിലുള്ളത്.

വുഹാൻ നഗരം പോലെ ലോകമെമ്പാടുമുള്ള രാജ്യങ്ങളും നഗരങ്ങളും സാധാരണ നിലയിലേക്ക് എത്രയും വേഗം മടങ്ങിവരട്ടെ എന്ന് നമുക്കും പ്രാർത്ഥിക്കാം.

Advertisment