Advertisment

ഇഷ്ടമല്ലാത്ത വിവാഹം, കൂടാതെ ഭര്‍ത്താവിനു ഗുരുതരമായ ചര്‍മ്മരോഗം, ഒടുവില്‍ ഉറക്കത്തില്‍ അയാളെ അവള്‍ വെട്ടിക്കൊന്നു

New Update

ഈ വിവാഹത്തില്‍ താല്‍പ്പര്യമില്ലെന്ന് വീട്ടുകാരോട് പറഞ്ഞെങ്കിലും ആരും അത് ചെവിക്കൊണ്ടില്ല. വിവാഹം കഴിഞ്ഞു ഭര്‍ത്തൃഗൃഹത്തില്‍ എത്തിയപ്പോഴാണ് അയാള്‍ക്ക്‌ ചര്‍മ്മരോഗം ഉണ്ടെന്നു മനസ്സിലാക്കുന്നത്. ഭര്‍ത്ത്രുഗൃഹം വിട്ടു തിരിച്ചു വീട്ടിലേക്കു പോയെങ്കിലും വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ വീണ്ടും മടങ്ങേണ്ടി വന്നു..

Advertisment

ഭര്‍ത്താവുമായി ഇടപഴകേണ്ടി വന്നെങ്കിലും അയാളോടു വെറുപ്പായിരുന്നു. അനുദിനം അത് കൂടിവന്നു. ഒടുവില്‍ അയാളെ ഇല്ലാതാക്കണമെന്ന് മനസ്സില്‍ തീരുമാനിച്ചു. അതിനുള്ള ശരിയായ അവസരത്തിനായി അവള്‍ കാത്തിരുന്നു.

publive-image

മദ്ധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലിനടുത്തുള്ള ഖജൂരി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള ഇട്ടര്‍ഖേടി നിവാസിയായ നീരജ് മേവാഡയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ഭാര്യ നീതു മേവാഡിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ആ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

വീടിന്‍റെ മുകളിലത്തെ നിലയിലായിരുന്നു നീരജും , നീതുവും താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ മറ്റു കുടുംബാംഗങ്ങളും. കൊലനടന്ന രാത്രി വളരെ ഇരുട്ടിയാണ് നീരജ് ഉറങ്ങാന്‍ കിടന്നത്. അതുകൊണ്ടുതന്നെ വേഗം ഉറങ്ങുകയും ചെയ്തു.

അവസരം കാത്തിരുന്ന നീതു ഉറക്കത്തിലായിരുന്ന ഭര്‍ത്താവിന്‍റെ കഴുത്തില്‍ മൂര്‍ച്ചയുള്ള മഴുകൊണ്ട് ആഞ്ഞുവെട്ടി. കഴുത്തിലും ശരീരത്തു മായി ഏഴു തവണ വെട്ടി. മരിച്ചു എന്നുറപ്പാക്കിയശേഷം പുലരും വരെ മുറിയില്‍ക്കഴിഞ്ഞ നീതു രാവിലെ ഒന്നും സംഭവിക്കാത്ത മട്ടില്‍ കുടുംബാംഗങ്ങളുമായി ഇടപഴകുകയും അടുക്കള ജോലികളില്‍ വ്യാപ്രുതായാകുകയും ചെയ്തു. നീരജ് ഉറക്കാമാണെന്നാണ് എല്ലാവരോടും പറഞ്ഞത്.

publive-image

കുറെ നേരം കഴിഞ്ഞു നീരജിനെ ഉണര്‍ത്താന്‍ മുറിയില്‍ച്ചെന്ന അനുജനാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അയാളെ കാണുന്നതും വിവരം പോലീസിലറിയിക്കുന്നതും.

ആദ്യമൊക്കെ തനിക്കൊന്നുമറിയില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന നീതു പോലീസിന്‍റെ ശക്തമായ ചോദ്യം ചെയ്യലില്‍ സത്യം പറയാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു. നീതു ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയുമാണ്‌.

തനിക്കു നീരജിനെ ഇഷ്ടമയിരുന്നില്ലെന്നും അയാള്‍ക്ക്‌ ഗുരുതരമായ ചര്‍മ്മരോഗം ഉണ്ടെന്ന വിവരം തന്നില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നെന്നും ഇതാണ് കൊലയ്ക്കുള്ള മുഖ്യകാരണമെന്നും നീതു പോലീസിനോട് വെളിപ്പെടുത്തി. നീതിവിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയത് ഇന്നലെ ഭോപ്പാല്‍ ജയിലാക്കി.

Advertisment