Advertisment

മുത്തശ്ശി പകര്‍ന്നു നല്‍കിയ നാടന്‍ ടിപ്സ് - തന്റെ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് യാമി

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് സുന്ദരി യാമി ഗൗതം തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ മുത്തശ്ശി പകര്‍ന്നു നല്‍കിയ സൗന്ദര്യ സംരക്ഷണമാണ് താന്‍ പിന്തടുരുന്നതെന്ന് യാമി പറയുന്നു.

Advertisment

publive-image

ഗൌതമിയുടെ സൌന്ദര്യ സംരക്ഷണത്തിനായുള്ള നാടന്‍ ടിപ്സുകള്‍;

ടോണറായി തേങ്ങാവെള്ളം: മുഖം കഴുകുമ്പോള്‍ സാധാരണ വെള്ളം ഉപയോഗിക്കുന്നതിനു പകരം തേങ്ങാവെള്ളം ഉപയോഗിച്ചു നോക്കൂ, അധികം വൈകാതെ മാറ്റം തിരിച്ചറിയാനാകും. മികച്ചൊരു ടോണറാണ് തേങ്ങാവെള്ളം എന്നറിയുന്നവര്‍ വളരെ കുറവാണ്.

നാച്ചുറല്‍ സ്‌ക്രബ്: അര ടീസ്പൂണ്‍ മഞ്ഞള്‍, അരടീസ്പൂണ്‍ പഞ്ചസാര, തേന്‍ എന്നിവ നന്നായി മിക്‌സ് ചെയ്ത് മുഖത്തു സ്‌ക്രബ് ചെയ്യാം. ശേഷം ഐസ് വെള്ളത്തില്‍ മുക്കിയ ടവല്‍ ഉപയോഗിച്ച് തുടച്ചുനീക്കാം. ഇതു മുഖത്തെ അഴുക്ക് നീക്കം ചെയ്യുന്നതിനൊപ്പം ആരോഗ്യകരമായ ചര്‍മവും പ്രദാനം ചെയ്യും.

കട്ടിയുള്ള കണ്‍പീലിക്ക്: കാസ്റ്റര്‍ ഓയിലും വിറ്റാമിന്‍ ഓയിലും അലോവേരയും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റാക്കി കണ്‍പീലിയില്‍ പുരട്ടുന്നത് കട്ടിയുള്ള കണ്‍പീലി വളരാന്‍ സഹായിക്കും.

കണ്ടീഷ്ണറായി വിനാഗിരി: മുടി ഷാംപൂ ചെയ്തതിനു ശേഷം കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നതിനു പകരമായി വിനാഗിരി ഉപയോഗിക്കാം, വേറിട്ടറിയാം തിളക്കാം.

ലിപ് ബാമായി നെയ്യ്: സ്ഥിരം ഉപയോഗിക്കുന്ന ലിപ് ബാമുകള്‍ക്കു പകരം നെയ്യ് ഉപയോഗിക്കാം. വരണ്ടുണങ്ങിയ ചുണ്ടുകള്‍ പമ്പ കടക്കും.

Advertisment