Advertisment

ജനങ്ങളെ പാപ്പരാക്കി കൊള്ളപ്പലിശ വാങ്ങാതെ അവരെ സംരംഭകരാക്കി നികുതി വാങ്ങാനുതകുന്ന ബാങ്കിംഗ് നയം രൂപപ്പെടണം. ശരാശരി പലിശ നിരക്ക് 5 ശതമാനമാക്കിയാല്‍ രാജ്യം കുതിയ്ക്കും. നികുതി വരുമാനം വര്‍ധിക്കും. തൊഴിലവസരങ്ങളും !

New Update

ഇന്ത്യയിലെ ഏറ്റവും വലിയ ശാപം താങ്ങാനാവാത്ത പലിശ നിരക്കുകളാണ്. വീട് വയ്ക്കാന്‍, വാഹനം വാങ്ങാന്‍, ബിസിനസിന് എല്ലാം ജനങ്ങള്‍ക്ക് താങ്ങാനാവാത്ത പലിശ നിരക്കാണ് ശാപമായി മാറുന്നത്. ലോകത്ത് തന്നെ ഏറ്റവും അധികം പലിശ ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

Advertisment

സാമ്പത്തിക പുരോഗതി നരേന്ദ്ര മോഡി സര്‍ക്കാര്‍ പറയുന്നതുപോലെ വീട്ടില്‍ നിന്നുതന്നെ ആരംഭിക്കണമെങ്കില്‍ പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയാറാകണം. ബാങ്കുകളില്‍ കെട്ടികിടക്കുന്ന പണം കുറഞ്ഞ പലിശയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുക.

publive-image

കുറഞ്ഞ പലിശയില്‍ കൂടുതല്‍ ലാഭമുണ്ടാക്കി അവര്‍ വായ്പ തിരിച്ചടവ് ഉയര്‍ന്ന നികുതി ദായകരായി മാറുകയാണ് ചെയ്യേണ്ടത്. ജനങ്ങളില്‍ നിക്ഷേപ, സംരഭകത്വ മനോഭാവം ഉയര്‍ത്തണമെങ്കില്‍ പലിശ നിരക്ക് കുറച്ചുകൊണ്ടുവരികയാണ് അഭികാമ്യം.

ആളുകള്‍ ഫിക്സഡ് ഡിപ്പോസിറ്റുകളില്‍ പണം നിക്ഷേപിച്ച് നിശബ്ദരായി മാറുന്നതും മറ്റൊരു പ്രവണതയാണ്. 2017 അവസാന കാലത്തെ കണക്ക് പ്രകാരം ഇന്ത്യയില്‍ 40.൦1 ലക്ഷം കോടി രൂപയാണ് ഫിക്സഡ് ഡിപ്പോസിറ്റുകളിലുള്ളത്. ഓഹരി നിക്ഷേപമായി 37.6 ലക്ഷം കോടിയുമുണ്ട്.

publive-image

പോളിസികളില്‍ 30 ലക്ഷം കോടി വേറെയുമുണ്ട്. ഇവയൊക്കെ സാമ്പത്തിക രംഗത്ത് നിശ്ചല നിക്ഷേപങ്ങളായി തുടരാതെ തൊഴിലും തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുന്ന ജനകീയ നിക്ഷേപങ്ങളായി മാറണമെങ്കില്‍ സര്‍ക്കാരിന്റെ സാമ്പത്തിക / ബാങ്കിംഗ് നയത്തില്‍ മാറ്റം വരണം.

ജനം വായ്പയെടുക്കട്ടെ. അത് വിനിയോഗിക്കട്ടെ. അതിനവരില്‍ നിന്നും ഉയര്‍ന്ന പലിശ ഈടാക്കാമെന്നുവച്ചാല്‍ പ്രായോഗികമല്ല. പകരം അവരില്‍ നിന്നും നികുതി വാങ്ങിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഇന്ത്യയില്‍ ഇനിയും നടപ്പാകുമോ എന്നറിയില്ലെങ്കിലും പലിശ നിരക്ക് ശരാശരി 5 ല്‍ താഴെയാക്കിയാല്‍ രാജ്യം കുതിക്കും. തീര്‍ച്ച.

pre budget
Advertisment