Advertisment

ഇത്തവണ ഭാരതത്തിന്‍റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ്. രാമക്ഷേത്ര ഉദ്ഘാടനം മുതല്‍ പൗരത്വ ഭേദഗതിയും നാമമാത്ര ഇന്ധന വിലക്കുറവും വരെ കാണിക്കുന്നത് ബിജെപിയുടെ ആത്മവിശ്വാസക്കുറവിനെയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലും പോലും പാര്‍ട്ടിക്കുള്ളിലുള്ളത് സ്ഫോടനാത്മക തര്‍ക്കങ്ങളാണ്. തൂക്കു സഭ വരുന്നത് സ്വപ്നം കാണുന്ന നേതാക്കളുടെ എണ്ണവും കൂടി - ദാസനും വിജയനും

ബിജെപി മുന്നണിക്ക് പ്രതീക്ഷ നഷ്ടപ്പട്ടുതുടങ്ങിയതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ നടപ്പാക്കിയിട്ടുള്ള പൗരത്വ ഭേദഗതി ബിൽ. കാര്യങ്ങൾ വിചാരിച്ചതുപോലെ എളുപ്പമാകില്ല എന്ന് കിട്ടിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ തിരഞ്ഞെടുപ്പിന് തൊട്ടു മുന്നേ അടിച്ചേൽപ്പിക്കുവാൻ ഉദ്ദേശിക്കുന്ന ഈ ബിൽ. 

author-image
ദാസനും വിജയനും
Updated On
New Update
narendra modi-2

ഇന്ത്യയുടെ ജീവന്മരണ പോരാട്ടം, ഭാരതത്തിന്റെ ഭാവി നിർണ്ണയിക്കുന്ന വേദി: ഗുജറാത്തികളും ഇന്ത്യക്കാരും നേരിട്ട് അങ്കം നയിക്കുന്ന 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ അട്ടിമറികൾ സംഭവിക്കും എന്നുതന്നെയാണ് അന്തര്‍ദേശീയ റിപ്പോർട്ട് ചെയ്യുന്നത്.

Advertisment

ബിജെപി മുന്നണിക്ക് പ്രതീക്ഷ നഷ്ടപ്പട്ടുതുടങ്ങിയതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ നടപ്പാക്കിയിട്ടുള്ള പൗരത്വ ഭേദഗതി ബിൽ. കാര്യങ്ങൾ വിചാരിച്ചതുപോലെ എളുപ്പമാകില്ല എന്ന് കിട്ടിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ തിരഞ്ഞെടുപ്പിന് തൊട്ടു മുന്നേ അടിച്ചേൽപ്പിക്കുവാൻ ഉദ്ദേശിക്കുന്ന ഈ ബിൽ. 


രാമക്ഷേത്രം ഉത്‌ഘാടനം ചെയ്തത് മുതൽ ബിജെപിയുടെ ഗ്രാഫ് താഴോട്ട് പോകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാമക്ഷേത്രത്തിൽ കേവലം ഒരു പൂജ മാത്രം നടത്തി വളരെ ഗംഭീരമായി ഉത്‌ഘാടനം 2024 അവസാനത്തിലോ 2025 ആദ്യമോ നടത്തണമായിരുന്നു.


 ഇന്നിപ്പോൾ പാതി വഴിയിൽ ഉത്‌ഘാടനം നടത്തിയതുകൊണ്ട് തിരഞ്ഞെടുപ്പിൽ പറയുവാൻ മറ്റൊന്നും ഇല്ലാതായി. ആ വിഷമം പാർട്ടിയിപ്പോൾ നേരിടുന്നുമുണ്ട്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി കാണിച്ചുകൂട്ടുന്ന പിആർ കളികളിൽ അണികളും അസംതൃപ്തരാണ്.

കഴിഞ്ഞ കാലങ്ങളിൽ അവർ ഒരു ഹീറോ ആയി കണ്ടിരുന്ന ആ മഹാമനുഷ്യൻ ഫോട്ടോയ്ക്ക് പോസ് ചെയുവാൻ കാണിക്കുന്ന വ്യഗ്രത അദ്ദേഹത്തിന്റെ മേലുള്ള ഇഷ്ടം കുറയുവാൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ അമിത്ഷാ ഇത്തരം കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത് പാർട്ടിക്ക് വളരെ ഗുണവും ചെയുന്നുണ്ട്.

രാജസ്ഥാനിലും മധ്യപ്രദേശിലും കർണാടകത്തിലും മഹാരാഷ്ട്രയിലും ബിജെപി നേരിടുന്നത് വളരെ സ്ഫോടനാത്മകമായ സാഹചര്യങ്ങളാണ്. ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന ഒരു കൂട്ടം നേതാക്കളെ കൊണ്ട് പാർട്ടി പൊറുതി മുട്ടിയിരിക്കുന്നു. കോൺഗ്രസ്സ് നേതാക്കളുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കൊണ്ട് മാത്രമാണ് മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഘടും ബിജെപിക്ക് കിട്ടിയത് എന്ന് എല്ലാവര്ക്കും നന്നായറിയാം.

കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ തന്നെ  ബിജെപി അധ്യക്ഷനായി ഡിസംബർ വരെ തുടർന്നേക്കും:  ദില്ലിയിൽ നാളെ ഭാരവാഹിയോഗം


മറ്റുള്ള പാർട്ടികളിൽ നിന്നും വലിഞ്ഞുകയറി വരുന്ന സീറ്റുമോഹികൾക്ക് സീറ്റുകൾ കൊടുക്കുവാൻ ആകാതെയും, വിലകൊടുത്തുവാങ്ങിയ എംഎൽഎ മാരെയും എംപിമാരെയും പ്രീതിപ്പെടുത്തുവാൻ ആകാത്തതും ബിജെപിക്കുള്ളിൽ വലിയ അവമതിപ്പ് രൂപം കൊണ്ടിട്ടുണ്ട്.


കുടുംബാരാഷ്ട്രീയത്തെയും മക്കൾ രാഷ്ട്രീയത്തെയും വളരെയധികം എതിർത്തതുകൊണ്ടാണ് ജനം ബിജെപിക്ക് കോൺഗ്രസിനെതിരെ വോട്ട് ചെയുവാൻ ഇടയാക്കിയത് . കൂടാതെ അഴിമതിയും വിലക്കയറ്റവും പെട്രോൾ വിലയും വളരെ നന്നായി ആഘോഷിച്ചുകൊണ്ടാണ് സ്മൃതി ഇറാനിയും വി മുരളീധരനും ഒക്കെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നത്.

v muraleedharan smruthi irani.

ഇന്നിപ്പോൾ മക്കൾക്ക് സീറ്റ് കിട്ടാതെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കാരണവന്മാർ ബിജെപിക്ക് എതിരായി നീങ്ങിക്കൊണ്ടിരുന്നു. കർണ്ണാടകയിൽ ഈശ്വരപ്പ പാർട്ടിവിടുമെന്നുള്ള ഭീഷണി ഉയർത്തിക്കഴിഞ്ഞു. വിലക്കയറ്റത്തിന്റെ പേരിൽ മോദിയും ഷായും സ്മൃതിയും മൗനവൃതത്തിലാണ്.

പിന്നെയുള്ളത് രണ്ടാം നിര മൂന്നാം നിര നേതാക്കളെ വളർത്താത്തത് ഇന്നിപ്പോൾ ബിജെപിക്ക് വളരെയധികം നഷ്ടങ്ങൾ ഉണ്ടാക്കുന്നു. എല്ലായിടത്തും മോഡി എത്തിയാൽ മാത്രമേ ജനം വോട്ടു ചെയ്യൂ എന്ന വിശ്വാസത്തിൽ നടത്തുന്ന റോഡ്‌ഷോകൾക്കൊന്നും പഴയ പ്രതാപം കിട്ടുന്നില്ലെന്ന് തൃശൂരിൽ രണ്ടുതവണ മോദിജി വന്നപ്പോൾ മനസിലായി.


കെ മുരളീധരന് കിട്ടിയ സ്വീകാര്യത വരെ മോദിജിക്ക് തൃശൂരിൽ കിട്ടാഞ്ഞത് ബിജെപി നേതൃത്വം ചിന്തിക്കേണ്ട വസ്തുതകളാണ്.


വടക്കേ ഇന്ത്യയിൽ ചിലയിടങ്ങളിൽ വർഗീയതയും ബീഫും ഒക്കെ ഉപകാരപ്പെട്ടേക്കാം എങ്കിലും പുൽവാമ പോലുള്ള കാർഡുകൾ ഇനിയിറക്കിയാൽ ജനം ഓടിച്ചിട്ട് അടിക്കും എന്നും അവർക്ക് മനസിലായിത്തുടങ്ങി.



ഇത്തവണ തിരഞ്ഞെടുപ്പ് 1996 നു സമാനമായി ഒരു തൂക്കുസഭയായിരിക്കും സംഭവിക്കുക എന്നത് തൃണമൂലിന്റെ മമതയുടെ കളികളിൽ നിന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. മറ്റൊരു ദേവഗൗഡ ആകുവാനോ മറ്റൊരു ഗുജ്റാൾ ആകുവാനോ ഉള്ള പടപ്പുറപ്പാടിലാണ് മമത. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും സുവർണ്ണകാലഘട്ടമായിരുന്നു 2019. എല്ലാംകൊണ്ടും അവർക്കനുകൂലമായ സാഹചര്യങ്ങൾ.

mamata banerjee1

ഇന്നിപ്പോൾ കാലം മാറിയിരിക്കുന്നു കാലാവസ്ഥകൾ മാറിയിരിക്കുന്നു. 2014 -ൽ ആം ആദ്മി പാർട്ടിയെന്ന ബിജെപി ബി ടീം കോൺഗ്രസിന്റെ 140 സീറ്റുകളോളമാണ് തോൽപ്പിക്കാൻ ഇടയാക്കിയത്. ചാലക്കുടിയും തൃശൂരും അടക്കം സീറ്റുകളിൽ കോൺഗ്രസ്സ് വോട്ടുകൾ അവർ പിടിച്ചപ്പോൾ ബിജെപിക്ക് എല്ലാം ഈസി വാക്കോവർ ആയി.

വളരെ സൂക്ഷ്മതയോടെയാണ് കോൺഗ്രസ്സ് കാര്യങ്ങൾ നീക്കുന്നത് എന്നത് ആലപ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും മനസിലാക്കാം.

നിങ്ങൾ നന്നായാൽ നിങ്ങൾക്ക് നല്ലത് എന്നോർമ്മപ്പെടുത്തിക്കൊണ്ട് കവല ദാസനും

മോദിപ്രഭാവം അവസാനിച്ചു കാണണമേ എന്ന പ്രാർത്ഥനയോടെ സഖാവ് അല്ലാത്ത വിജയനും 

 

Advertisment