Advertisment

ഡാകിനി അമ്മുമ്മയോട് സാദൃശ്യമുള്ള നര്‍ത്തകിയുടെ വെറുപ്പിന്‍റെ ഭാഷ ഈ നാടിനെ കാര്‍ന്നു തിന്നുന്ന കാന്‍സറാണ് ! അതെല്ലാവരിലും ഒളിഞ്ഞുകിടപ്പുണ്ട്. സാക്ഷാല്‍ ആര്‍എല്‍വി ചാനല്‍ അഭിമുഖത്തില്‍ മണിയുടെ ഹിറ്റ് നാടന്‍ പാട്ടുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ ചേട്ടൻ മണിയെ കലാഭവന്‍ മണിയാക്കിയ കറുത്തവനായ കലാഭവന്‍ മണികണ്ഠനെകുറിച്ച് ഒരക്ഷരം പറഞ്ഞില്ലല്ലോ. അപ്പോള്‍ അവഗണിക്കലൊക്കെ എല്ലാവരിലുമുണ്ട്. അതിനാല്‍ സത്യഭാമയ്ക്കൊപ്പവുമില്ല, ആര്‍എല്‍വിക്കൊപ്പവുമില്ല - ദാസവും വിജയനും

New Update
ramakrishnan kalabhavan mani kalabhavan manikandan sathyabhama

ആ 'ഡാകിനി അമ്മൂമ്മ'യുടെ വാക്കുകൾ കേട്ടാൽ ഒന്ന് പൊട്ടിക്കാൻ തോന്നുമെങ്കിലും ഈ ഒരു വെറുപ്പ് കേരളത്തെ സാരമായി ബാധിച്ചിരിക്കുന്നു എന്ന് വേണം മനസിലാക്കാൻ.

Advertisment

വെറുപ്പിന്റെ രാഷ്ട്രീയവും വെറുപ്പിന്റെ സൗഹൃദവും ഇന്ന് നമ്മുടെ നാടിനെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന മറ്റൊരു ക്യാൻസർ ആയി രൂപാന്തരപ്പെട്ടിരിക്കുന്നതിലാണ് നാം വളരെ ദുഖിക്കേണ്ടത്.


kalamandalam sathyabhama

കലാമണ്ഡലം വി സത്യഭാമ

കലാമണ്ഡലം സത്യഭാമ എന്ന മഹതിയായ കലാകാരിയുടെ അതേ പേരുള്ള ആ സ്ത്രീ കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചപ്പോൾ കേരളജനത ഒന്നടങ്കം ആർഎൽവിക്കൊപ്പം അണിനിരന്നു. 

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവന്നതുകൊണ്ട് സകലമാന രാഷ്ട്രീയക്കാരനും ആർഎൽവിയെ പിന്തുണക്കുവാൻ സമയം കണ്ടെത്തുകയും അവരവരുടെ സോഷ്യൽ മീഡിയ വാളുകളിൽ അവരുടെ അഭിപ്രായം പോസ്റ്റ് ചെയുകയും ചെയ്തിരിക്കുന്നു.

വാളയാറും, വണ്ടിപ്പെരിയാറും, കരിമണലും, മുടങ്ങിയ പെൻഷനും റേഷനും അഴിമതിക്കഥകളും കേട്ടപ്പോൾ വീട്ടിലെ തട്ടിൻപുറത്ത് കയറി ഒളിച്ച സാംസ്‌കാരിക ഊളകൾ ഒന്നൊന്നായി തലപൊക്കി സീൽക്കാരങ്ങൾ പുറപ്പെടുവിച്ചു തുടങ്ങി.

എല്ലാവരും ഒറ്റക്കെട്ടായി സുന്ദരിയായ സത്യഭാമക്ക് എതിരെ പ്രസ്താവനകൾ ഇറക്കി തുടങ്ങി. ഇപി ജയരാജനും രാജീവ് ചന്ദ്രശേഖരനും ലേശം ആശ്വാസം പകർന്നുകൊണ്ട് ചാനലുകാർ സത്യഭാമ വിഷയം ആളിക്കത്തിച്ചു.

സത്യഭാമ സിപിഎം അനുഭാവി ആണെങ്കിലും മന്ത്രി സജി ചെറിയാൻ അവരോട് മാപ്പു പറയുവാൻ ആവശ്യപ്പെട്ടിരിക്കുന്നു. മന്ത്രി ബിന്ദുവും അവർക്കെതിരായി നീങ്ങിയിരിക്കുന്നു. ഇവരൊക്കെ ആദ്യം നീങ്ങേണ്ടത് ആ ഇടുക്കിയിൽ ഇരുന്ന് വൃത്തികേടുകൾ വിളമ്പുന്ന മണിയാശാൻ എന്ന് വിളിക്കുന്ന എംഎം മണിക്കെതിരായാണ്. 

അങ്ങേർക്കെതിരെ സാംസ്‌കാരിക വകുപ്പ് ഒരു തീരുമാനം കൈക്കൊള്ളേണ്ടിയിരിക്കുന്നു. ഇന്നിപ്പോൾ ഭരിക്കുന്ന പാർട്ടിക്ക് ആരെയെങ്കിലും തെറി വിളിക്കുവാൻ തോന്നിയാൽ ഉപയോഗിക്കുന്ന ആ മനുഷ്യൻ എങ്കിലും സ്വയം അവസാനിപ്പിച്ചാൽ അങ്ങേർക്ക് നല്ലത്.

ആർഎൽവി രാമകൃഷ്ണൻ എന്ന പേര് നാം കേട്ടുതുടങ്ങിയത് കലാഭവൻ മണിയുടെ മരണശേഷം മാത്രമാണ്. മണി ജീവിച്ചിരുന്നപ്പോൾ ഏഴയൽവക്കത്ത് ആർഎൽവിയെ അടുപ്പിച്ചിരുന്നില്ല എന്നതാണ് സത്യം.


അദ്ദേഹം പറയുന്നത് പല വിശിഷ്ട സദസ്സുകളിലും വിശിഷ്ട സന്ദർഭങ്ങളിലും ആർഎൽവിയെ പലരും ഒഴിവാക്കുമായിരുന്നു എന്നൊക്കെയുള്ള പരിഭവങ്ങളാണ്. കലാഭവൻ മണി അനുസ്മരണം ആർഎൽവി സംഘടിപ്പിച്ചപ്പോൾ മണിയെ മണിയാക്കിയ കോണത്തുകുന്നുകാരൻ കലാഭവൻ മണികണ്ഠനെ ഒഴിവാക്കുവാൻ ആർഎൽവി കൂട്ടുനിന്നത് മനഃപൂർവ്വമാണോ എന്നറിയില്ല. ശ്രീകണ്ഠൻ നായരുടെ ഇന്റർവ്യൂവിൽ മണിയുടെ ആദ്യകാല ഹിറ്റ് നാടൻ പാട്ടുകളെ കുറിച്ച് പ്രതിപാദിച്ചപ്പോൾ ആ പാട്ടുകളും സ്കിറ്റുകളും എഴുതിയ കറുത്തവനായ മണികണ്ഠന്റെ പേര് ആർഎൽവി പരാമർശിക്കാതിരുന്നതും മനപ്പൂർവ്വമായിരുന്നോ എന്നറിയില്ല.


sathyabhama-2

ഈ അധിക്ഷേപവും അവഗണനകളും ആളെ കളിയാക്കലുകളും പുച്ഛിക്കലും വെറുപ്പിക്കലും എല്ലാവരിലും ഒളിഞ്ഞു കിടപ്പുണ്ട്. സൗന്ദര്യം കൂട്ടുവാനായി നരച്ച മുടിയിൽ ഡൈ പുരട്ടി 'കറുപ്പിച്ച' സത്യഭാമയിലും, കേരള ലളിതകലാ അക്കാദമിയിൽ നൃത്തം അവതരിപ്പിക്കുന്നതിൽ നിന്നും ലളിതകലാ സെക്രട്ടറി രാധാകൃഷ്ണൻ നായർ ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് തന്റെ അവസരം നഷ്ടപ്പെടുത്തി എന്ന് കുറ്റപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച ആർഎൽവി രാമകൃഷ്ണനിലും എല്ലാം ഈ വക സംഭവങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. ചിലപ്പോൾ എല്ലാം തികട്ടി പുറത്തുവരുന്നു എന്ന് മാത്രം.

സത്യഭാമയുടെ വീടിന്റെ മുന്നിൽ വന്നു നിന്ന ചാനലുകാരെയും പത്രക്കാരെയും ആ 'ഡാകിനിയേപ്പോലുള്ള അമ്മൂമ്മ' ആട്ടിപ്പായിക്കുന്നത് കണ്ടപ്പോൾ കേരളത്തിലെ മാധ്യമസുഹൃത്തുക്കളോട് സഹതാപം തോന്നി. പൊതുവെ സ്ത്രീകളിൽ ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോള്‍ തലമുടി നരച്ചും സൗന്ദര്യം നഷ്ടപ്പെട്ടും കാണുമ്പോൾ ഉണ്ടാകാറുള്ള പരട്ട സ്വഭാവമാണ് നാം അവരിലും കണ്ടത്. അവർ പറയുന്നതും ചെയ്യുന്നതും അവർക്ക് മനസിലാകണമെന്നില്ല. അവർക്ക് എല്ലാം ശരിയായി തോന്നിയേക്കാം. ആയതുകൊണ്ടാണ് പല വീടുകളിലും സീരിയലുകളിലും അമ്മായിമ്മ വില്ലത്തയായി അവതരിക്കപ്പെടുന്നത്.

നാം കാണാത്ത, നമ്മുക്ക് അറിയാത്ത, നമ്മുക്ക് മനസിലാകാത്ത എന്തോ സംഭവങ്ങൾ ഇവർക്കിടയിൽ നടന്നിട്ടുണ്ട്. അത് എന്തുമാകാം, ഈ വിഷയത്തിൽ കലാമണ്ഡലം സത്യഭാമക്ക് ഒപ്പമോ കലാഭവൻ മണിയുടെ അനുജന് ഒപ്പമോ നിൽക്കുവാൻ തോന്നുന്നില്ല. കാരണവും മനസിലാകുന്നില്ല. മൊത്തത്തിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നു.

എന്തൊക്കെ തന്നെയായാലും കലാമണ്ഡലം സത്യഭാമ എന്ന് കേൾക്കുമ്പോൾ മരണപ്പെട്ടുപോയ വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനെ ആർക്കെങ്കിലും ഓർമ്മവന്നാൽ അതിലും തെറ്റുപറയുവാനാകില്ല.

തറ എന്നും തറ തന്നെ !!! അത് മോഹിനി ആയാലും മോഹിനിയാട്ടക്കാരി ആയാലും !!!

കലാമണ്ഡലക്കാർ  കേരളത്തിൽ നിറഞ്ഞു നിൽക്കുന്ന ആശ്വാസത്തിൽ  കലാമണ്ഡലം ദാസനും

ആർഎൽവി നൃത്തം നിർത്തുന്നതാണ് നല്ലതെന്ന ഉപദേശത്തോടെ കലാഭവൻ വിജയനും

Advertisment