Advertisment

വിദേശയാത്രകളിൽ തങ്ങൾക്ക് യോജിക്കാത്ത പാന്റ്സും കോട്ടും ധരിക്കാതെ വെണ്മയുള്ള ഖദർ ഷർട്ടും വെള്ള മുണ്ടും ധരിച്ച് മലയാളിയുടെ അഭിമാനമായി മാറി. വിദേശ ഭരണാധികാരികൾക്ക് മുൻപിലും അത്ഭുതമായി മാറി. നിയമസഭയിൽ മക്കളെ പറഞ്ഞു അവഹേളിച്ചപ്പോഴും എതിരാളികളുടെ മക്കൾ ആപത്തിൽ പെട്ടപ്പോൾ പറഞ്ഞത് അവരുടെ മക്കളല്ല ശത്രുക്കളെന്ന്. ഉമ്മൻ ചാണ്ടിയുടെ കബറിടം കാണാൻ വിദേശ പ്രതിനിധികളും എത്തുമ്പോൾ - ദാസനും വിജയനും

ദൈവവിശ്വാസം ഇല്ലാത്ത ഇക്കൂട്ടർക്ക് ദൈവം നൽകിയ ശക്തമായ ഒരു താക്കീതാണ് ഉമ്മൻ‌ചാണ്ടിയുടെ അവസാനയാത്രയും ഇപ്പോഴുള്ള തീർത്ഥാടനങ്ങളും .

New Update
oommanchandi

രു മനുഷ്യനെ എത്രത്തോളം ഇല്ലാതാക്കുവാൻ ശ്രമിച്ചുവോ അത്രത്തോളം ആ മനുഷ്യൻ ഉയരങ്ങളിലെത്തും- എന്നതിന്റെ വ്യക്തമായ സന്ദേശമാണ് പുതുപ്പള്ളി കല്ലറയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മൻ‌ചാണ്ടി ഈ ലോകത്തിന് നൽകിയ സന്ദേശം. കേരളത്തിന്റെ ചരിത്രത്താളുകളിൽ ഉമ്മൻ‌ചാണ്ടി എന്നയാൾ അണ്ണാദുരൈക്കും കാമരാജിനും എംജിആറിനും ഏറെ മുന്നിലെത്തിയിരിക്കുന്നു. 

Advertisment

അന്ന് നമ്മൾ തമിഴരുടെ ആരാധനയെ കളിയാക്കിയപ്പോൾ ഇപ്പോഴാണ്  നാം മനസിലാകുന്നത് നന്മ ചെയ്യുന്നവർ അവർ മരണപ്പെട്ടാലും അവരെത്തേടി ജനം എത്തും എന്ന വസ്‌തുത. 

വസ്ത്രത്തിലുണ്ട് വെണ്മ 

ദുബായ് ഭരണാധികാരിയെ കാണുവാൻ പുതുപ്പള്ളിയുടെ യൂണിഫോമിൽ സബീൽ പാലസിൽ എത്തിയപ്പോൾ അവർ തമ്മിലുള്ള ആ കൂടിക്കാഴ്ച ഒരു മലയാളിയും മറക്കാത്ത ഒരനുഭവമായി മാറി. വിദേശയാത്രകളിൽ തങ്ങൾക്ക് യോജിക്കാത്ത പാന്റ്സും കോട്ടും ജൂബയും ഒക്കെ ഇട്ട് നാടിന്റെ പേര് കളയുവാൻ ഇറങ്ങിത്തിരിക്കുന്ന ഭരണാധികാരികൾക്ക് മുന്നിൽ ഉമ്മൻ‌ചാണ്ടി ആ അലക്കിത്തേച്ച വെണ്മയുള്ള ഖദർ ഷർട്ടും വെള്ള മുണ്ടും ധരിച്ച് മലയാളിയുടെ അഭിമാനമായി മാറി . 

2015 നവംബറിൽ കൊല്ലത്തെ ചടയമംഗലത്തുള്ള ജഡായു പാർക്കിന്റെ ഉത്‌ഘാടനത്തോടനുബന്ധിച്ചു ദുബായ് ടൂറിസം ആൻഡ് കോമേഴ്‌സ് മാർക്കറ്റിങ് ഡയറക്ടറും , ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് സിഇഒ യുമായ ഹിസ് എക്‌സലൻസി മാജിദ് അൽ മാറിയെ ഉമ്മൻ‌ചാണ്ടി വിശിഷ്ടാതിഥിയായി ക്ഷണിക്കുകയും രണ്ടു നാൾ അവർ ഒരുമിച്ച് സമയം ചിലവഴിക്കുകയും ചെയ്തു. ടുറിസം രംഗത്തെ ദുബൈയുടെ വളർച്ചയെ കുറിച്ച് കുറെയധികം കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഉമ്മൻ‌ചാണ്ടി പിന്നീട് പല പ്രോജക്ടുകൾക്ക് ഉപദേശം തേടുകയും ചെയ്തു . 

പിന്നീട് പല പ്രാവശ്യവും കേരളത്തിന്റെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ദുബായ് സർക്കാരുമായി ഹെൽത്ത്, ആയുർവേദ, മൺസൂൺ പദ്ധതികൾക്ക് പ്ലാനുകൾ ചെയ്യുകയും ചെയ്തു. ഇങ്ങനെയൊക്കെയുള്ള വൻ വികസന പദ്ധതികൾ തയാറാക്കുമ്പോൾ കേരളത്തിലെ അന്നത്തെ പ്രതിപക്ഷവും, മാധ്യമങ്ങളും, ചില ക്ഷുദ്ര ശക്തികളും ആ പാവപ്പെട്ട മനുഷ്യന്റെ ചോരയൂറ്റി കുടിക്കുവാനുള്ള ചതിക്കളികളിൽ ആയിരുന്നു. 

oomman2.

അത്ഭുതമാണ് സിഎം ഓ സി 

ങ്ങനെ നിങ്ങൾ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു എന്ന് മാജിദ് അൽ മറി ചോദിച്ചപ്പോൾ കാട്ടിലെ ഒരു സിംഹത്തിന്റെയും കുറുക്കന്റെയും കഥ ഉദാഹരണമായി പറഞ്ഞുകൊണ്ട് ഉമ്മൻ‌ചാണ്ടി ചിരിച്ചു തള്ളി . 

അന്ന് തലസ്ഥാനത്ത് അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച്  നടത്തിയ വിരുന്നു സൽക്കാരത്തിലും കേരളത്തിന്റെ ഭാവിയെക്കുറിച്ചും ക്രിയാത്മക 

സഹകരണങ്ങളെകുറിച്ചും സംസാരിച്ചുകൊണ്ടിരുന്ന ഉമ്മൻ‌ചാണ്ടി സ്മാർട്ട് സിറ്റി കൊണ്ടുവന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങളും കുത്തിത്തിരിപ്പുകളും വല്ലാർപാടം പദ്ധതിയെ തുരങ്കം വെക്കാൻ നോക്കിയവരെ കുറിച്ചുമൊക്കെ സൂചിപ്പിച്ചുവത്രെ. 

മാജിദ് മറിയെത്തും, സുഹൃത്തിനെ കാണാൻ 

ഈ വരുന്ന സെപ്തംബറിൽ അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ ഖബർ സന്ദർശിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് മാജിദ് മറി. ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര പറയുവാൻ ബസിനരികത്തേക്ക് ഓടിയെത്തുന്ന പിതാവിന്റെയും മകന്റെയും വീഡിയോ കണ്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നനഞ്ഞു .

നിങ്ങളുടെ ഖബർ നിങ്ങളുടെ ജീവിതകാലത്തിന്റെ പ്രതിഫലനമായിരിക്കും എന്നത് ജനങ്ങളിൽ ബോധ്യപ്പെടുത്തിയിരിക്കുകയാണ് നമ്മുടെ കുഞ്ഞൂഞ് . എങ്ങനെയെങ്കിലുമൊക്കെ ഭരണം പിടിച്ചെടുത്തുകൊണ്ട് തുടർഭരണവും അതിനപ്പുറമൊക്കെ ഉണ്ടാക്കിയാലും ഇങ്ങനെയൊരു അവസാനയാത്രയും ഖബറിലേക്കുള്ള ജനതയുടെ ഒഴുക്കിനും തൊഴിലുറപ്പുകാരെയോ കുടുംബശ്രീക്കാരെയോ ഒക്കെ കൂടെ കൂട്ടേണ്ടി വന്നേക്കും. 

ദൈവവിശ്വാസം ഇല്ലാത്ത ഇക്കൂട്ടർക്ക് ദൈവം നൽകിയ ശക്തമായ ഒരു താക്കീതാണ് ഉമ്മൻ‌ചാണ്ടിയുടെ അവസാനയാത്രയും ഇപ്പോഴുള്ള തീർത്ഥാടനങ്ങളും .

oomm 

മരിച്ചിട്ടും ആൾക്കൂട്ടം 

ഇന്നിപ്പോൾ ആ ഖബറിലേക്ക് നടക്കുന്ന ജനപ്രവാഹത്തിൽ വിറളി പിടിച്ചിരിക്കുന്ന ഇക്കൂട്ടർ അവരവരുടെ കുഴി സ്വയം തോണ്ടുകയാണെന്ന് 

കരുതിയാൽ നന്നായിരിക്കും. ആൾക്കൂട്ടത്തിന്റെ ആളായിരുന്ന ഒരു നല്ല മനുഷ്യൻ വീണ്ടും വീണ്ടും ആൾക്കൂട്ടത്തെ സൃഷ്ടിക്കുമ്പോൾ 

അസ്വസ്ഥരാകുന്നവർ സ്വയം മാറിയില്ലെങ്കിൽ ജനം അവരെ ഇല്ലാതാക്കികളയുമെന്നുള്ളത് നാം ബംഗാളിൽ അനുഭവിച്ചറിഞ്ഞതാണ് . 

ജീവിച്ചിരിക്കുന്ന ഭരണാധികാരികളെ കാണുവാൻ ആളുകൾ ഇല്ലാതാവുകയും നാല്പതും അൻപതും വാഹനങ്ങളുടെ അകമ്പടിയിൽ 

ജനങ്ങളെ പേടിച്ചുകൊണ്ട് ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് എല്ലാം മതിയാക്കി പോകുന്നത്. 

omman

അവഹേളിച്ചിട്ടും മാന്യത കൈവിടാതെ 

മറ്റൊരു നേതാവ് അദ്ദേഹത്തിന്റെ മകളുടെ കുടുംബപ്രശ്‌നങ്ങൾ നിയമസഭയിൽ കൂട്ടിയും കുറുക്കിയും കളിയാക്കി ചിരിച്ചുകൊണ്ട് അവതരിപ്പിച്ചപ്പോഴും ഉമ്മൻ‌ചാണ്ടി കുലുങ്ങിയില്ല. 

പിന്നീട് അതേ നേതാവിന്റെ മകന്റെ പട്ടായ പ്രവേശനവും മറ്റുള്ള വീര ശൂര പരാക്രമങ്ങളും ഇന്നത്തെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ റിപ്പോർട്ട് നിയമസഭാ കമ്മറ്റിക്കുമുന്നിൽ വെച്ചപ്പോൾ ആ റിപ്പോർട്ട് ഉമ്മൻ‌ചാണ്ടി ആ നശിച്ച നേതാവിനെതിരെ പ്രയോഗിച്ചില്ല എന്നതാണ് ഇന്നത്തെ ഇപ്പോഴത്തെ നശിച്ചവന്മാർ പഠിക്കേണ്ടത് .

റിപ്പോർട്ട് ഉണ്ടാക്കിയ അന്നത്തെ എംഎൽഎ മാർ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഉമ്മൻ‌ചാണ്ടി അക്കാര്യം ഗൗനിച്ചില്ല . കുടുംബങ്ങളെ 

പൊതുവേദികളിൽ വലിച്ചിഴക്കേണ്ട എന്നാണ് ആര്യാടൻ മുഹമ്മദിനോട് അദ്ദേഹം പറഞ്ഞത് . 

പറഞ്ഞത്, മക്കളല്ല എതിരാളികളെന്ന് 

അങ്കമാലി എംഎൽഎ യായിരുന്ന ജോസ് തെറ്റയിൽ മകന്റെ ഭാര്യയാകുവാൻ തീരുമാനിച്ച പെണ്ണുമായി ഉണ്ടായ ഒളികാമറ വിവാദം കത്തിനിന്നപ്പോൾ ഉമ്മൻ‌ചാണ്ടി തിരുവഞ്ചൂരിനോട് പറഞ്ഞത് ‘’ അക്കാര്യം സത്യമാവല്ലേ ‘’ എന്നായിരുന്നു. ആ വിഷയത്തിൽ അദ്ദേഹം ഒരഭിപ്രായവും പറഞ്ഞിട്ടില്ല. അത് വലിയ പ്രശ്നമാക്കി കൊണ്ടുവരേണ്ട എന്നും അദ്ദേഹം ഉപദേശിച്ചു . 

കൊടിയേരിയുടെ മക്കൾ ദുബായിലും ബീഹാറിലെ ഡിഎൻഎ വിഷയത്തിലും  പെട്ടപ്പോൾ , എൽഡിഎഫിലെ ഘടകകക്ഷിയുടെ നേതാവിന്റെ മകൻ ദുബായിൽ ജയിലിൽ കിടന്നപ്പോൾ, മുൻ എംഎൽഎ യുടെ മകനും ദുബായിൽ ജയിൽ വാസം അനുഭവിച്ചപ്പോഴും ഈ വിഷയങ്ങൾ പ്രചാരണ ആയുധമാക്കേണ്ട എന്ന് യുഡിഎഫ് എംഎൽഎ മാരോട് അഭ്യർത്ഥിക്കുവാനും ഉമ്മൻ‌ചാണ്ടി മടികാണിച്ചില്ല. 

ആപത്തിൽ ഒരു കൈ 

സോളാർ വിഷയത്തിന് കാരണക്കാരനായ എംഎൽഎയുടെ അവിഹിതത്തിന് കാമുകിയുടെ ഭർത്താവ് മോന്തക്ക് രണ്ടെണ്ണം പൊട്ടിച്ചപ്പോഴും, സോളാർ ഇരയുടെ കുട്ടിയുടെ പിതൃ സ്ഥാനത്തെ കുറിച്ചുള്ള വിവാദത്തിൽ കെട്ട്യോൻ കൈവെച്ചപ്പോഴും എല്ലാമറിയാമായിരുന്ന ഉമ്മൻചാണ്ടി ഇക്കാര്യങ്ങൾ പുറത്തുവിട്ടില്ല എന്നത് അവർക്കൊക്കെ പകൽ വെളിച്ചം പോലെ അറിയാം .

 കെവി തോമസ് മാഷ് ചാരക്കേസിൽ വിവാദത്തിൽ പെട്ടപ്പോഴും , പിജെ കുര്യൻ സൂര്യനെല്ലിയിൽ തളർന്നുപോയപ്പോഴും കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീമിൽ കാൽ വഴുതിയപ്പോഴും ഉമ്മൻ‌ചാണ്ടി കൊടുത്ത പിന്തുണ അവർക്കും നന്നായി അറിയാം . 

1991 കരുണാകരൻ മന്ത്രി സഭയിൽ വിഎം സുധീരനെ മന്ത്രിയാക്കാതെ വന്നപ്പോൾ കൂട്ടുകാരനുവേണ്ടി ആഭ്യന്തമന്ത്രിസ്ഥാനം ഉപേക്ഷിച്ച ഉമ്മൻ‌ചാണ്ടി അവരിൽ നിന്നൊന്നും തിരിച്ചു ഒരു കാര്യവും പ്രതീക്ഷിച്ചിരുന്നില്ല . അതേ സുധീരന്റെ കയ്യിലിരുപ്പിലാണ് ഉറപ്പായ തുടർഭരണം ഉമ്മൻചാണ്ടിക്ക് നഷ്ടമായതും . കെസി ജോസഫും ആര്യാടനും മനസാക്ഷി സൂക്ഷിപ്പുകാർ ആയിരുന്നുവെങ്കിലും കുഞ്ഞാലിക്കുട്ടിയോടായിരുന്നു ഉമ്മൻ‌ചാണ്ടി കൂടുതൽ പ്രശനങ്ങൾ, കുടുംബകാര്യങ്ങൾ ചർച്ച ചെയ്തിരുന്നത്.  

oomman

ഒടുവിൽ കണ്ണീർ വാർത്തപ്പോൾ 

അന്ന് നിയമസഭയിൽ വിഎസ് ഉണ്ടാക്കിയ നാണക്കേടിൽ ഉമ്മൻ‌ചാണ്ടി പൊട്ടിക്കരഞ്ഞു എന്നതും ഒരു സത്യമായി അവശേഷിക്കുന്നു . ബെന്നി ബെഹനാൻ എന്ന സഹപ്രവർത്തകനിൽ കൂടുതൽ കാര്യങ്ങൾ ഏൽപ്പിച്ചപ്പോൾ മാത്രമാണ് ഉമ്മൻ‌ചാണ്ടി എന്ന  മനുഷ്യന് ലേശമെങ്കിലും മോശപ്പേരുണ്ടാക്കിവെച്ചത് . 

സോളാർ കേസുമുതൽ മാണിസാറിന്റെ മകനെ പുറത്താക്കിയതിലുമൊക്കെ വലിയ ചതികളാണ് അദ്ദേഹം ഉമ്മൻചാണ്ടിയോട് ചെയ്തുകൂട്ടിയത് . 

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഉമ്മൻ‌ചാണ്ടി എന്ന ആ മനുഷ്യന്റെ മുഖത്തുതന്നെ ആ നന്മ പ്രകാശപൂരിതമായി കാണാമായിരുന്നു .

ആരൊക്കെ ഇല്ലാക്കഥകൾ പറഞ്ഞു പരത്തിയാലും , ആരൊക്കെ ഇല്ലാതാക്കുവാൻ ശ്രമിച്ചാലും , ഒരു വ്യക്തിയായാലും , ഒരു സമൂഹമായാലും ഒരു പാർട്ടിയായാലും ഒരു രാജ്യം തന്നെ ആയാലും ദൈവം വിചാരിക്കാതെ ഒരു ചുക്കും സംഭവിക്കില്ല എന്ന് തെളിയിച്ച ഉമ്മൻചാണ്ടിയാണ് ഇനിയുള്ള കേരളത്തിന്റെ ബ്രാൻഡ് അംബാസിഡർ .

ആരാണ് വിശുദ്ധൻ ?

സൽകർമ്മങ്ങൾ ചെയ്ത സഹജീവികളെ തോളോട് ചേർത്ത് നിർത്തുന്നവനാണ് വിശുദ്ധനെങ്കിൽ ഒരു സമൂഹത്തിനു മുന്നിൽ ഉമ്മൻ‌ചാണ്ടി വിശുദ്ധൻ ആയിക്കഴിഞ്ഞു . 

സ്വർഗ്ഗരാജ്യം ശിശുക്കളെ പോലുള്ളവരുടേതാകുന്നു എന്ന് ഫാദർ ദാസനും 

ഇനിയെങ്കിലും നന്നാവൂ സഖാക്കളേ എന്നഭ്യർത്ഥിച്ചുകൊണ്ട് സഖാവ് വിജയനും

Advertisment