Advertisment

ഇലഞ്ഞി മരവും ഇടവപ്പാതിയും ഭീതി വിതയ്ക്കുമ്പോൾ - പ്രവാസത്തിലെ മഞ്ഞുതുള്ളികൾ

New Update
pravasathile manjuthullikal-2

ആദ്യ നോവൽ തന്നെ വായനക്കാരനെ താൽപര്യത്തോടെ വായിപ്പിക്കുക എന്നത് എഴുത്തുകാരനെ സംബന്ധിച്ച് സന്തോഷകരമാണ്. അത്തരത്തിൽ എൺപത് പേജുകളിൽ ഒറ്റയിരിപ്പിന് വായിച്ചുതീർകക്കാൻ പ്രേരിപ്പിക്കുന്ന നോവലാണ് ജോബിഷ് ഗോപി താണിശ്ശേരിയുടെ 'ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി'.

Advertisment

എഴുത്തുകാരനെക്കുറിച്ച്: പുന്നയൂർക്കുളം എന്ന ഗ്രമത്തിൽ താണിശ്ശേരി ഗോപിയുടെയും, ശാന്ത കുമാരിയുടെയും മൂന്ന് മക്കളിൽ മൂത്തവനായി ജനനം.  ഹൈസ്കൂൾ കാലഘട്ടം മുതൽക്കെ, വരയിലും വായനയിലും താത്പര്യം ഉണ്ടായിരുന്നുവെങ്കിലും കോളേജ് കാലഘട്ടത്തിലാണ് ചെറിയ രീതിയിൽ കവിതകൾ എഴുതിയാണ് തുടക്കം എന്ന് ജോബിഷ് പറയുന്നു. കൂടെ പഠിച്ച വിരലിലെണ്ണാവന്ന ചില സുഹൃത്തുക്കൾക്കൊഴികെ മാതാപിതാക്കൾക്ക് പോലും ഈ അഭിരുചികൾ അറിയുമായിരുന്നില്ല. 

ഇരുപത്തി രണ്ടാമത്തെ വയസിൽ ജോബിഷ് പ്രവാസലോകത്തെത്തി. പിന്നീടിങ്ങോട്ടുള്ള ‌ പതിനെട്ട്‌ വർഷങ്ങളിൽ  സ്വപ്നസാക്ഷാത്കാരങ്ങൾ എത്തിപ്പിടിക്കാനുള്ള ശ്രമങ്ങൾ. അതിനിടയിൽ എഴുത്തും വായനയും എല്ലാം നിലച്ചു. 

അന്ന് നിന്നുപോയതൊക്കെ വീണ്ടും സ്‌പന്ദിക്കുവാൻ ആരംഭിച്ചത് കോവിഡ് സമയത്താണ്. പുസ്തകങ്ങളോടുള്ള പ്രിണയം വീണ്ടും തളിരിട്ടു. അതിനിടയിൽ ഒരു സുഹൃത്തുമായുള്ള  സൗഹൃദ സംഭാഷണത്തിനിടക്ക് കഥ എഴുതുന്നുണ്ടെന്ന് അറിയിച്ചപ്പോൾ അദ്ദേഹത്തിൽ നിന്നുമുണ്ടായ പരിഹാസതോടുകൂടിയുള്ള വാക്കുകളാണ് ആദ്യ നോവൽ എത്രയും വേഗം എഴുതി മുഴുവിക്കാനുള്ള കാരണം. അങ്ങനെ എതിർപ്പുകളെ ആയുധമാക്കി ആദ്യ പുസ്തകം ഗ്രീൻബുക്‌സിലൂടെ ഇക്കഴിഞ്ഞ ഷാർജ പുസ്തകമേളയിലൂടെ  പുറത്തിറങ്ങി. 

jobish gopi.

ജോബിഷ് ഗോപി താണിശ്ശേരി

ഒരുപാട് മനകളും കാവുകളും ഉള്ള നാടാണ് പുന്നയൂർക്കുളം. ഗ്രാമത്തിൽ ചെറുപ്രായത്തിൽ നടന്നിട്ടുള്ള നാട്ടുവഴികൾ ആഴത്തിൽ  മനസിലാക്കാൻ ശ്രമിച്ചിട്ടുള്ള ഏതൊരാൾക്കും വിസ്മരിക്കാനാവാത്ത ഒന്ന്. പുന്നയൂർക്കുളത്തിന്റെ സ്വന്തം എഴുത്തുകാരി മാധവിക്കുട്ടിയുടെ നീർമാതളത്തിന് മാത്രമല്ല എലിയങ്ങാട്ട്  ചിറക്കും  മുല്ലമംഗലം മനയിലെ കുളത്തിനും സർപ്പകാവിനും  ആൽത്തറയിലെ ആൽമരത്തിനും ഉപ്പുങ്ങൽ കടവിനും എന്ന് വേണ്ട ഒട്ടുമിക്കതിനും ഭൂതകാലത്തിന്റെ നാലുവരി കഥയെങ്കിലും പറയാനുണ്ടാകും എന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്ന് ജോബിഷ് അടിവരയിടുന്നു.

പുന്നയൂർക്കുളത്ത് കണ്ടു വളർന്ന ചുറ്റുപാടുകളും ഗ്രാമത്തെ പറ്റി കേട്ടറിഞ്ഞിട്ടുള്ള സത്യവും മിഥ്യയുമായിട്ടുള്ള വസ്തുതകൾ ഈ  നോവലിൻറെ എഴുത്തിൽ ജോബീഷിനെ വളരെ അധികം സ്വാധിനിച്ചുട്ടുണ്ട്. 'ഇലഞ്ഞിമരം പൂക്കുന്ന ഇടപ്പാതി'യിൽ രണ്ട്‌ കാലഘട്ടത്തിലെ ജീവിതങ്ങളെ ഒരു ക്യാൻവാസിൽ വരച്ചിടുവാനുള്ള ചെറിയ ശ്രമമാണ് എഴുതുകരൻ  നടത്തിയിരിക്കുന്നത്. 

മനുഷ്യസ്നേഹിയായ ഒരു പോലീസുകാരന്റെ മനോദാർഢ്യവും ഇച്ഛാശക്തിയും  മനുഷ്യത്വവുംകൊണ്ട്  ഗ്രമത്തിലെ ഒരു മനയിൽ നടക്കുന്ന കൊലപാതകത്തിന്റെ ചുരുൾ അഴിയുകയാണ് ഈ നോവലിൽ. 

ഏതൊക്കെയോ ദുരൂഹമായ വഴികളിലൂടെ സഞ്ചരിച്ച് മനയിലെ  അന്തർജനത്തിന്റെ മരണത്തിന് പിന്നിലുള്ള കഥാ പരിസരങ്ങൾ  ആഭിചാരത്തിന്റെയും പ്രണയത്തിന്റെയും ബാക്കിപത്രങ്ങളായ മനുഷ്യ ജീവിതങ്ങളുടെ മനസികാപഗ്രഥനങ്ങളിലേക്കുള്ള ഒരു വഴി തുറക്കലാണ് ഈ കുറ്റാന്വേഷണ നോവൽ.

മന്ത്രതന്ത്രങ്ങളെപ്പറ്റി ആഴത്തിലുള്ള പഠനം എഴുത്തുകാരൻ നടത്തിയിരിക്കുന്നത് ഈ നോവലിൽ കാണാം. അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കി ലളിതമായി സാധാരണക്കാരന് പ്രാപ്യമാകുന്ന രീതിയിലാണ് ആഖ്യാനം. 

വലിയൊരു ക്യാൻവാസിൽ എഴുതുവാൻ തക്ക പാങ്ങുള്ള വിഷയം ഇത്ര ചെറുതായി എഴുതുവാൻ പ്രയാസമാണ്. എങ്കിലും ഇരട്ടിയെങ്കിലും പേജുകൾ ഉണ്ടെങ്കിൽ പോലും പറഞ്ഞുതീർക്കാൻ പ്രയാസമുള്ള സംഭവങ്ങളാണ് കഥയിലുടനീളം.

ലളിതവും മടുപ്പില്ലാത്തതുമായ വായന ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഇഷ്ടമാകും.

-ജോയ് ഡാനിയേൽ 

Advertisment