Advertisment

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പര്‍ദീപ് സിംഗിന് വെള്ളി

New Update

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്‍മാരുടെ 105 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പര്‍ദീപ് സിംഗിന് വെള്ളി മെഡല്‍. ആദ്യ ശ്രമത്തില്‍ തന്നെ ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ പര്‍ദീപ് 200 കിലോ ഉയര്‍ത്തി.

Advertisment

publive-image

23കാരനായ പര്‍ദീപ് ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ 211 കിലോ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവസാന ശ്രമം വിജയിച്ചില്ല. രണ്ടാമത്തെ ശ്രമത്തില്‍ 209 കിലോ ഉയര്‍ത്തിയെങ്കിലും മുട്ട് അമര്‍ത്തി എന്ന കാരണത്താല്‍ ജൂറി അത് അസാധുവാക്കി.

സമോവന്‍കാരനായ സനേല്‍ മാവോ ആണ് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്. 206 കിലോ ഉയര്‍ത്താന്‍ രണ്ടാമത്തെ ശ്രമത്തില്‍ മാവോയ്ക്ക് സാധിച്ചു.ഇംഗ്ലണ്ടിന്റെ ഓവന്‍ ബോക്‌സലിനാണ് വെങ്കല മെഡല്‍.

Advertisment