Advertisment

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; ഗെയിംസ് റെക്കോര്‍ഡോടെ ഭാരോദ്വഹനത്തില്‍ സഞ്ജിതാ ചാനു സ്വര്‍ണം നേടി

New Update

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിതാ ചാനു സ്വര്‍ണം നേടി. 84 കിലോഗ്രാമെന്ന റെക്കോര്‍ഡുമായാണ് സഞ്ജിതാ ചാനു സ്വര്‍ണം കരസ്ഥമാക്കിയത്.

Advertisment

 

ഗ്ലാസ്‌ഗോയില്‍ നടന്ന ഭാരോദ്വഹത്തില്‍ സ്വാതി സിംഗ് നേടിയ 83 കിലോഗ്രാമെന്ന റെക്കോര്‍ഡാണ് സഞ്ജിത ചാനു തകര്‍ത്തത്. 81 കിലോഗ്രാമുമായി കാനഡയുടെ റേച്ചല്‍ ലെബ്ലാന്‍ക് ബാസിനറ്റ് ആണ് രണ്ടാം സ്ഥാനത്ത്.

കഴിഞ്ഞ വര്‍ഷം കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പില്‍ 85 കിലോഗ്രാമായിരുന്നു സഞ്ജിത നേടിയത്. 53 കിലോഗ്രാം കാറ്റഗറിയില്‍ ആദ്യമായാണ് സഞ്ജിതാ ചാനു പങ്കെടുക്കുന്നത്. ആദ്യ ശ്രമത്തില്‍ തന്നെ 80 കിലോഗ്രാം ഉയര്‍ത്തി. 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന മത്സരത്തില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ സഞ്ജിത സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയിരുന്നു.

Advertisment