Advertisment

വാഹനാപകടത്തില്‍ അച്ഛനും മകളും മരിച്ച കേസില്‍ നാലു കോടി രൂപ നഷ്ടപരിഹാരം നല്‍കണം: ഇന്‍ഷുറന്‍സ് കമ്പനിയോട് കോടതി

New Update

Image result for കോടതി

Advertisment

പത്തനംതിട്ട: വാഹനാപകടത്തില്‍ യുവതിയും പിതാവും മരിച്ച സംഭവത്തില്‍ നാലു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. വാഹനാപകടത്തില്‍ മരിച്ച വിദേശത്ത് നഴ് സായിരുന്ന മകളുടെയും അച്ഛന്റെയും അവകാശികള്‍ക്കാണ് കോടികള്‍ നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട മോട്ടോര്‍ ആക്‌സിഡന്റ് ക്രൈം ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്.

കുളത്തൂപ്പുഴ വട്ടക്കരിക്കം മോളിവില്ലയില്‍ ജോണ്‍ തോമസിന്റെ ഭാര്യ ഷിബിയും (34) പിതാവ് എബ്രഹാമു (64)മാണ് ഓമല്ലൂരിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. ആസ്‌ട്രേലിയയില്‍ നഴ്‌സായിരുന്ന ഷിബിയുടെ വിദേശത്തെ ജോലിയും വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തിപരിചയവും ഏഴും രണ്ടും വയസുള്ള കുട്ടികളുടെ ഭാവി സംരക്ഷണവും കണക്കിലെടുത്ത് 2.92കോടി രൂപയും 7ശതമാനം പലിശയും കോടതി ചെലവും ഏബ്രഹാമിന്റെ അവകാശികള്‍ക്ക് 4. 92ലക്ഷം രൂപയും 9ശതമാനം പലിശയും കോടതി ചെലവും നല്‍കണം.

2013 മെയ് ഒമ്ബതിനാണ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ഷിബിയും പിതാവ് എബ്രഹാമും മരിക്കുന്നത്. എം.ബി.എ രണ്ടാം വര്‍ഷ പരീക്ഷയെഴുതാന്‍ ചുട്ടിപ്പാറയിലെ പരീക്ഷാ സെന്ററിലേക്ക് പോകുമ്ബോഴായിരുന്നു അപകടം. എബ്രഹാമിന്റെ ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഷിബി. ഓമല്ലൂര്‍ ഉഴവത്ത് ജംഗ്ഷനില്‍ എതിര്‍ദിശയില്‍ നിന്നു വന്ന ലോറിയിടിച്ച്‌ ഇരുവരും റോഡില്‍ തെറിച്ചു വീണ് മരണപ്പെടുകയായിരുന്നു.

ഷിബിയുടെ വിദേശവരുമാനം നഷ്ടപരിഹാരത്തില്‍ കണക്കാക്കരുതെന്നും മുന്‍പ് ഇന്ത്യയില്‍ നഴ്‌സായിരുന്ന സമയത്തെ ശമ്ബളം മാത്രമേ പരിഗണിക്കാവൂ എന്ന നാഷണല്‍ ഇന്‍ഷുറന്‍സ് കമ്ബനിയുടെ വാദം തള്ളിയാണ് ട്രിബ്യൂണല്‍ ജഡ്ജ് സാനു എസ്. പണിക്കര്‍ വിധി പറഞ്ഞത്. കമ്ബനി 30 ദിവസത്തിനകം തുക കെട്ടിവയ്ക്കണം. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. മാത്യു ജോര്‍ജ് ഹാജരായി.

Advertisment