Advertisment

കേന്ദ്ര സര്‍ക്കാരിനെ കുടുക്കി കോണ്‍ഗ്രസ്; റാഫേല്‍ അഴിമതിയില്‍ അന്വേഷണം വേണം; വിജിലന്‍സിനെ സമീപിച്ചു

New Update

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലേക്ക്. അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധിസംഘം കേന്ദ്ര വിജിലന്‍സ് കമ്മീഷനെ സമീപിച്ചു.

Advertisment

publive-image

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘമാണ് വിജിലന്‍സ് കമ്മീഷണര്‍ കെവി ചൗധരിക്ക് നിവേദനം കൈമാറിയത്. കരാറില്‍ അഴിമതിയുടെ ദുര്‍ഗന്ധമുണ്ടെന്നും കമ്മീഷന്റെ ഉചിതമായ ഇടപെടല്‍ വേണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റഫേല്‍ കരാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മഹര്‍ഷിയെ സമീപിച്ചതിനു പിന്നാലെയാണ് സിവിസിയുമായുള്ള കൂടിക്കാഴ്ച്ച.

മോഡി സര്‍ക്കാര്‍ മുന്നോട്ടുവച്ച റാഫേല്‍ കരാര്‍ പ്രതിരോധ മേഖലയില്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് ആരോപിക്കുന്ന നിവേദനത്തില്‍ കരാറിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പ്രതിരോധ മന്ത്രാലയം പ്രതികരിക്കാന്‍ വിസമ്മതിക്കുന്നത് അഴിമതിയുണ്ടെന്നതിന്റെ തെളിവാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തിന്റെ കാവല്‍ക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോഡി കള്ളനാണെന്നായിരുന്നു റാഫേല്‍ വിഷയത്തില്‍ രാഹുല്‍ പറഞ്ഞത്.

Advertisment